Begin typing your search above and press return to search.
എസ്എസ്ബിഎ ഇന്നൊവേഷന്‍സ് ലിസ്റ്റിംഗിന്, രേഖകള്‍ സമര്‍പ്പിച്ചു

'ടാക്സ് ബഡ്ഡി' ടാക്സ് പോര്‍ട്ടല്‍ നടത്തുന്ന എസ്എസ്ബിഎ ഇന്നൊവേഷന്‍സ് (SSBA Innovations) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് (SEBI) മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒയിലൂടെ 105 കോടി രൂപ സമാഹരിക്കാനാണ് എസ്എസ്ബിഎ ഇന്നൊവേഷന്‍സ് ലക്ഷ്യമിടുന്നത്. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) പ്രകാരം പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പൂര്‍ണമായും പുതിയ ഓഹരികളായിരിക്കും കൈമാറുക.
ഐപിഒ തുകയില്‍ 65.45 കോടി രൂപ ഉപയോക്തൃ ഏറ്റെടുക്കലിനും ബിസിനസ് വികസനത്തിനും ഫണ്ടിംഗിനും 15.22 കോടി സാങ്കേതിക വികസനത്തിനും ബാക്കി തുക പൊതു കോര്‍പ്പറേറ്റ് ആവശ്യത്തിനുമായി ഉപയോഗിക്കും.
വ്യക്തികള്‍, പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍, അതിന്റെ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ എന്നിവര്‍ക്ക് നികുതി ആസൂത്രണം, ഫയലിംഗ്, വ്യക്തിഗത നിക്ഷേപ ഉപദേശം, സമ്പത്ത് നിര്‍മ്മാണം എന്നീ മേഖലകളില്‍ സാമ്പത്തിക പരിഹാരങ്ങള്‍ നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സാങ്കേതിക വിദ്യാധിഷ്ഠിത സാമ്പത്തിക പരിഹാരങ്ങളും സേവന പ്ലാറ്റ്ഫോമാണ് കമ്പനി. 2017ല്‍ സംയോജിപ്പിച്ച, എസ്എസ്ബിഎ ഇന്നൊവേഷന്‍സിന് ടാക്സ് ബഡ്ഡി, ഫിന്ബിഗോ എന്നിങ്ങനെ രണ്ട് പ്ലാറ്റ്ഫോമുകള് ഉണ്ട്.
കമ്പനിയുടെ ഐപിഒ (IPO) മാനേജറായി സിസ്റ്റമാറ്റിക്സ് കോര്‍പ്പറേറ്റ് സര്‍വീസസിനെയാണ് നിയമിച്ചത്. കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
Next Story