ഓഹരി സൂചികകള്‍ താഴെ; രൂപയ്ക്കും വില കുറഞ്ഞു

ഗണേശ ചതുര്‍ത്ഥിയുടെ മൂന്നു ദിവസ അവധിക്കുശേഷം ഓഹരി വിപണി തുറന്നപ്പോള്‍ ദൃശ്യമായത് നഷ്ടം

ഗണേശ ചതുര്‍ത്ഥിയുടെ മൂന്നു ദിവസ അവധിക്കുശേഷം ഓഹരി വിപണി തുറന്നപ്പോള്‍ ദൃശ്യമായത് നഷ്ടം.രൂപയുടെ മൂല്യം 67 പൈസ ഇടിഞ്ഞ് 72.09 ലെത്തി.

ഉച്ചയോടെ സെന്‍സെക്സ് 488 പോയിന്റ് താഴ്ന്ന് 36851 ലും നിഫ്റ്റി 148 പോയന്റ് നഷ്ടത്തില്‍ 10,880 ലുമെത്തി. ബിഎസ്ഇയിലെ 267 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 523 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സിജി പവര്‍, പവര്‍ഗ്രിഡ്, സിന്‍ഡിക്കേറ്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഐഒസി, മാരുതി സുസുകി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐഷര്‍ മോട്ടോഴ്സ്, ഒബിസി, കാനാറ ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടവും.

LEAVE A REPLY

Please enter your comment!
Please enter your name here