താഴ്ന്നു തുടങ്ങി, പിന്നെ കയറി

ലാഭമെടുക്കലിൻ്റെ സമ്മർദത്തിൽ സൂചികകൾ താഴ്ന്ന നിലയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു തിരിച്ചുകയറിയെങ്കിലും വീണ്ടും താഴ്ചയും കയറ്റവും പ്രതീക്ഷിക്കാം.

നല്ല റിസൽട്ട് പ്രഖ്യാപിച്ച ടൈറ്റന് ഇന്നു രാവിലെ വില താണു. എന്നാൽ ഹിൻഡാൽകോ അഞ്ചു ശതമാനത്തിലേറെ ഉയർന്നു.
ഫ്യൂച്ചർ- റിലയൻസ് ഇടപാടിനെതിരേ ആമസോൺ ഇന്നു സുപ്രീം കോടതിയെ സമീപിച്ചു. ഫ്യൂച്ചറിന് അനുകൂലമായി ഹൈക്കോടതിയുടെ അനുകൂല ഇടക്കാല വിധി ഉണ്ടായ സാഹചര്യത്തിലാണിത്.
ഐടിസിയുടെ മൂന്നാം പാദ ഫലം ഇന്നറിയാം. സിഗററ്റ് വിൽപ്പനയിലും ഹോട്ടൽ ബിസിനസിലുമുള്ള ഇടിവ് വിപണി പ്രതീക്ഷിക്കുന്നതാണ്. നഷ്ടം എത്ര കുറയ്ക്കുമെന്നാണു വിപണി നോക്കുക.
കുറച്ചു ദിവസമായി താഴ്ന്നു നിന്നിരുന്ന റിലയൻസ് ഓഹരി ഇന്നു കുതിച്ചു. 202 0 രൂപയ്ക്കു മുകളിലായി വില.
ലോക വിപണിയിൽ സ്വർണ വില 1840 ഡോളറിൽ തുടരുന്നു. കേരളത്തിൽ പവനു 160 രൂപ താണ് 35,640 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it