ആവേശത്തുടക്കം; ബജറ്റിൽ ശ്രദ്ധിച്ചു വിപണി

വിപണി പ്രതീക്ഷ പോലെ ആവേശപൂർവം വ്യാപാരം തുടങ്ങി. സെൻസെക്സ് 450 പോയിന്റിലേറെ ചാടിക്കടന്ന് 60,000-നു മുകളിൽ ഓപ്പൺ ചെയ്തു. ഉയരം നിലനിർത്തുകയും കൂടുതൽ ഉയരങ്ങളിലേക്കു കയറുകയും ചെയ്തു. നിഫ്റ്റി 150 പോയിന്റ് ഉയർന്ന് 17,800 നു മുകളിലായി.

ബജറ്റിലാണു വിപണിയുടെ ശ്രദ്ധ. ബജറ്റ് പ്രഖ്യാപനങ്ങൾ വിപണി ഗതിയെ നിയന്ത്രിക്കും. അദാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം തന്നെ ഇന്നു വിലയിടിവിലാണ്. രണ്ടു മുതൽ അഞ്ചു വരെ ശതമാനം താഴ്ചയിലാണു കമ്പനികൾ.

ഓയിൽ - ഗ്യാസ് ഒഴികെ എല്ലാ മേഖലകളും മികച്ച നേട്ടത്തിലാണ്. നല്ല ലാഭ വർധന കാണിച്ചെങ്കിലും മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് കോൾ ഇന്ത്യ ഓഹരി താഴ്ന്നു. മികച്ച മൂന്നാം പാദ ഫലങ്ങൾ ഇന്ത്യൻ ഹോട്ടൽസ് ഓഹരി ഏഴു ശതമാനത്തോളം ഉയരാൻ സഹായിച്ചു.

സ്വർണം ലോക വിപണിയിൽ 1926 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 200 രൂപ വർധിച്ച് 42,200 രൂപയായി. രൂപ ഇന്ന് അൽപം നേട്ടമുണ്ടാക്കി. ഡോളർ 81.82 രൂപ വരെ താണു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it