ചാഞ്ചാടിയ വിപണി നേട്ടത്തിലേക്ക്; ഫെഡറല്‍ ബാങ്ക് റെക്കോഡില്‍, ധനലക്ഷ്മി ബാങ്കും മുന്നോട്ട്

നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു വിൽപന സമ്മർദത്തിൽ നഷ്ടത്തിലേക്കു മാറി. വീണ്ടും നേട്ടത്തിലായി.

ഐ.ടി ഓഹരികൾ യു.എസ് വിപണിയെ പിന്തുടർന്ന് ഇന്നു താഴാേട്ടു നീങ്ങി.
നൊവാർട്ടിസ് ഇന്ത്യയെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഏറ്റെടുക്കും എന്ന റിപ്പോർട്ടിനെ തുടർന്ന് ഡോ. റെഡ്ഡീസ് ഓഹരി രണ്ടു ശതമാനം ഉയർന്നു. നൊവാർട്ടിസ് ഓഹരി 10 ശതമാനം വരെ കയറി.
സുല വിന്യാർഡ്സിൻ്റെ 14 ശതമാനം ഓഹരി കൈമാറ്റം ചെയ്യപ്പെട്ടു. 579 രൂപ പ്രകാരമാണു കച്ചവടം. ഇതേ തുടർന്ന് ഓഹരിവില ഏഴര ശതമാനം ഇടിഞ്ഞു.
എം.ആർ.പി.എൽ ഓഹരി ഇന്നു രാവിലെ 16 ശതമാനം കുതിച്ച് 279.40 രൂപയിലെത്തി.
റെയിൽ വികാസ് നിഗം ലിമിറ്റഡ് ഓഹരി രാവിലെ ഏഴര ശതമാനം കയറി.

പേയ്ടിഎം മേലോട്ട്‌

15 ദിവസം കൂടി പ്രവർത്തനം തുടരാൻ അനുമതി ലഭിച്ചതിൻ്റെ പേരിൽ പേയ്ടിഎം ഓഹരി രാവിലെ അഞ്ചു ശതമാനം കയറി. പല ബ്രോക്കറേജുകളും ഓഹരി വിൽക്കാൻ ശുപാർശ ചെയ്യുമ്പോൾ സിറ്റി വാങ്ങൽ ശുപാർശയാണ് നൽകിയിരിക്കുന്നത്.

മൊത്തലാഭം 24 ശതമാനം കൂടുകയും ലാഭമാർജിൻ 29 ശതമാനമാകുകയും ചെയ്തതിനെ തുടർന്ന് റേറ്റിംഗ് ഏജൻസി ക്രിസിലിൻ്റെ ഓഹരി എട്ടര ശതമാനത്തോളം ഉയർന്നു.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നു 170 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചത് ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ഓഹരിയെ ആറു ശതമാനം ഉയർത്തി.
സൗദി അരാംകോ സഫാനിയ ഓയിൽ ഫീൽഡിൽ 1,000 കോടി ഡോളറിൻ്റെ വികസന പദ്ധതിക്കുള്ള ടെൻഡർ നടപടി നീട്ടിവച്ചു. ആ പദ്ധതിയിൽ കരാറിനു ശ്രമിച്ചിരുന്ന എൽ ആൻഡ് ടി യുടെ ഓഹരി ഒന്നര ശതമാനം ഇടിഞ്ഞു.
ഫെഡറൽ ബാങ്ക് ഓഹരി രാവിലെ 166.35 രൂപ എന്ന റെക്കോർഡിൽ എത്തിയിട്ടു താണു.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നും അഞ്ചു ശതമാനം കയറി 50.15 രൂപയായി.
സ്വർണം ലോകവിപണിയിൽ 2019 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 200 രൂപ വർധിച്ച് 45,960 രൂപയായി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it