ഓഹരിവിപണിയില്‍ ആവേശം: സെന്‍സെക്‌സ് 250 പോയ്ന്റ് ഉയര്‍ന്നു

യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, എച്ച്‌സിഎല്‍ ടെക്, യുപിഎല്‍ ട്രേഡിംഗ് തുടങ്ങിയവയുടെ ഓഹരികളാണ് ഏറ്റവും നേട്ടം കൊയ്യുന്നത്.

Stock market

ഓഹരിവിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 250 പോയ്ന്റ് ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 10,900ത്തിലാണ് വ്യാപാരം നടക്കുന്നത്. മുന്‍ വ്യാപാരത്തില്‍ സെന്‍സെക്‌സ് 241 പോയ്ന്റ് ഉയരുകയും നിഫ്റ്റി 10,921ലും ആയിരുന്നു. മിക്ക ഏഷ്യന്‍ വിപണികളും ഇന്ന് മുന്നേറ്റത്തിലാണ്.

യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, എച്ച്‌സിഎല്‍ ടെക്, യുപിഎല്‍ ട്രേഡിംഗ് തുടങ്ങിയവയുടെ ഓഹരികളാണ് ഏറ്റവും നേട്ടം കൊയ്യുന്നത്.

പുതിയ മാനേജിംഗ് ഡയറക്റ്ററും സി.ഇ.ഒയുമായി റവ്‌നീത് ഗില്ലിനെ നിയമിച്ച തീരുമാനമാണ് യെസ് ബാങ്കിന്റെ ഓഹരികള്‍ കുതിച്ചുയരാന്‍ കാരണം. ഇന്ന് യെസ് ബാങ്കിന്റെ ഓഹരികള്‍ 13.74 ശതമാനം ഉയര്‍ന്ന് മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന ഓഹരിവിലയായ 236.30 രൂപയിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here