വിപണിയുടെ വാരാന്ത്യ ക്ലോസിംഗ് നല്‍കുന്ന സൂചനകള്‍ എന്താണ്? ഇന്ന് എന്ത് പ്രതീക്ഷിക്കാം

നിഫ്റ്റി 176.70 പോയിന്റ് (ഒരു ശതമാനം) ഇടിഞ്ഞ് 17,412.90 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ചെയ്യുകയും 17324-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ താഴേക്കുള്ള നീക്കം തുടരാം.

നിഫ്റ്റി താഴ്ന്ന് 17,443.80 ലാണു വ്യാപാരം തുടങ്ങിയത്. രാവിലെ തന്നെ 17,324.30 ൽ ദിവസത്തിലെ താഴ്ന്ന നിലവാരം പരീക്ഷിച്ചു. 17,412.90 ൽ ക്ലോസ് ചെയ്യുന്നതുവരെ പാർശ്വ നീക്കമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. ബാങ്കുകൾ, സാമ്പത്തിക സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, മാധ്യമങ്ങൾ തുടങ്ങിയ മേഖലകളാണ് കൂടുതൽ നഷ്ടം നേരിട്ടത്. വിപണിഗതി നെഗറ്റീവ് ആയിരുന്നു. 696 ഓഹരികൾ ഉയർന്നു, 1486 എണ്ണം ഇടിഞ്ഞു, 168 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ, ടാറ്റാ മോട്ടോഴ്‌സ്, എൻ‌ടി‌പി‌സി, മാരുതി, ബ്രിട്ടാനിയ, ബി‌പി‌സി‌എൽ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, അദാനി എന്റർപ്രൈസസ്, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, അപ്പോളോ ഹോസ്‌പിറ്റൽസ്, എച്ച്‌ഡിഎഫ്‌സി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.



മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയതു. സൂചിക ദൈനംദിന ചാർട്ടിൽ /പപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗ് ലെവലിന് വളരെ താഴെയായി ക്ലോസ് ചെയ്തു. ഇവയെല്ലാം മാന്ദ്യം തുടരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 17,324-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും താഴോട്ടുള്ള നീക്കം തുടരാം. ഹ്രസ്വകാല പിന്തുണ 17,250 ലെവലിൽ തുടരുന്നു. ഈ ലെവലിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, നിഫ്റ്റി അടുത്ത സപ്പോർട്ട് ലെവൽ 17,000 പരീക്ഷിച്ചേക്കാം. ഒരു തിരിച്ചുവരവിന് നിഫ്റ്റി 17,450 ലെവലിന് മുകളിൽ ട്രേഡ് ചെയ്യുകയും നിലനിർത്തുകയും വേണം.

പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,375-17,325-17,250

റെസിസ്റ്റൻസ് ലെവലുകൾ

17,450-17,525-17,575

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - താഴോട്ട്

ബാങ്ക് നിഫ്റ്റി 771.30 പോയിന്റ് നഷ്ടത്തിൽ 40,485.45 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വ, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. സൂചിക മുൻ ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 40,341 ന് താഴെ വ്യാപാരം ചെയ്തു നിലനിന്നാൽ ഇടിവ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 39,460 ലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 40,600 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം.





ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 40,400-40,200-40,000

റെസിസ്റ്റൻസ് ലെവലുകൾ

40,600-40,800-41,000

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it