വിപണിയില്‍ ഈ ആഴ്ച്ചയും പോസിറ്റീവ് സൂചനകള്‍?

നിഫ്റ്റി 15.6 പോയിന്റ് (0.09 ശതമാനം) ഉയര്‍ന്ന് 17,828.00 ലാണ് ക്ലോസ് ചെയ്തത്. 17,800 ലെവലിന് മുകളില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് നീക്കം പ്രതീക്ഷിക്കാം.

നിഫ്റ്റി അല്‍പം താഴ്ന്ന് 17,807.30 ല്‍ വ്യാപാരം തുടങ്ങി. രാവിലെ 17,729.70 എന്ന ഇന്‍ട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍, സൂചിക കുതിച്ചുയരുകയും ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നില 17,842.20-ല്‍ പരീക്ഷിക്കുകയും ചെയ്തു. 17,828 ല്‍ ക്ലോസ് ചെയ്തു. ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഐടി, ഫാര്‍മ, മീഡിയ എന്നിവ താഴ്ന്നു. 1173 ഓഹരികള്‍ ഉയര്‍ന്നു, 1018 ഓഹരികള്‍ ഇടിഞ്ഞു, 171 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. മാര്‍ക്കറ്റ് പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, ഐഷര്‍ മാേട്ടോഴ്‌സ്, അപ്പാേളോ ഹോസ്പിറ്റല്‍സ് എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് എന്നിവ നഷ്ടത്തിലായി.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും സൂചികയുടെ പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി ഉയര്‍ന്ന നിലയുടെ സമീപം ക്ലോസ് ചെയ്തു. കാന്‍ഡിലിന്റെ താഴത്തെ നീണ്ട നിഴല്‍ സൂചിപ്പിക്കുന്നത് സപ്പോര്‍ട്ട് ലെവലിന് സമീപം വാങ്ങല്‍ താല്‍പ്പര്യം ഉയര്‍ന്നുവന്നു എന്നാണ്. നിഫ്റ്റി 17,800 ലെവലിന് മുകളില്‍ വ്യാപാരം നിലനിര്‍ത്തിയാല്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാനാണ് സാധ്യത. അടുത്ത ഹ്രസ്വകാല പ്രതിരോധം 18,100 ല്‍ തുടരുന്നു.


പിന്തുണ - പ്രതിരോധ നിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 17,820-17,775-17,725

റെസിസ്റ്റന്‍സ് ലെവലുകള്‍

17,875-17,925-17,975

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 574.60 പോയിന്റ് നേട്ടത്തില്‍ 42,132.55 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. ഡെയ്ലി ചാര്‍ട്ടില്‍ സൂചിക ശക്തമായ ബുള്ളിഷ് മെഴുകുതിരി രൂപപ്പെടുത്തി 42,000 എന്ന മുന്‍ പ്രതിരോധത്തിന് മുകളില്‍ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍ പോസിറ്റീവ് ചായ്‌വ് വരും ദിവസങ്ങളിലും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 43,000 ലെവലില്‍ തുടരുന്നു.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 42,000 - 41,800 - 41,600

പ്രതിരോധ നിലകള്‍

42,200 -42,400 -42,600

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it