Begin typing your search above and press return to search.
ഓഹരി വിപണിയിൽ നെഗറ്റീവ് ചായ് വ്

നിഫ്റ്റി 226.35 പോയന്റ് (1.25 ശതമാനം) താഴ്ന്ന് 17,891.95 ലാണ് ക്ലോസ് ചെയ്തത്. സൂചിക 17,775 ന് താഴെ ക്ലോസ് ചെയ്താൽ താഴോട്ടുള്ള യാത്ര തുടരാം.
നിഫ്റ്റി താഴ്ന്ന് 18,093.30 ൽ വ്യാപാരം തുടങ്ങി. താഴ്ന്ന പ്രവണത തുടർന്ന് 17,846.20 എന്ന നിലയിലെത്തി. 17,891.95 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നഷ്ടത്തിലാണു ക്ലോസ് ചെയ്തത്.
ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, റിയൽറ്റി, മാധ്യമങ്ങൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 495 ഓഹരികൾ ഉയർന്നു, 1684 എണ്ണം ഇടിഞ്ഞു, 166 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി നെഗറ്റീവ് സമീപനത്തിലായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. മാരുതി, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യൂണി ലീവർ, ടാറ്റാ സ്റ്റീൽ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, അഡാനി പോർട്ട്‌സ്, ഇൻഡസിൻഡ് ബാങ്ക്, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സിപ്ല എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ ഇൻഡക്‌സ് നീണ്ട ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി. ദിവസത്തിലെ താഴ്ന്ന നിലയ്ക്കു സമീപം ക്ലോസ് ചെയ്തു. താഴത്തെ ഭാഗത്ത്, സൂചികയ്ക്ക് 17,775 ൽ ചെറിയ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. 17,950 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഒരു പുൾബായ്ക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,900-17,850-17,775
റെസിസ്റ്റൻസ് ലെവലുകൾ
17,950-18,000-18,050
(15 മിനിറ്റ് ചാർട്ടുകൾ)
ഈ ഓഹരികൾ ശ്രദ്ധിക്കുക
ആക്സിസ് ബാങ്ക്
ക്ലോസിംഗ് വില 892.35 രൂപ..
പ്രതിരോധം 900-ന് താഴെ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ഇടിവ് തുടരാം. പിന്തുണ ലെവലുകൾ 865/835
എസ്ബിഐ
ക്ലോസിംഗ് വില 568.70 രൂപ. 575 ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ നെഗറ്റീവ് ട്രെൻഡ് തുടരാം. പിന്തുണ 550/525.
ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പ്രധാന കമ്പനികൾ:
ആരതി ഡ്രഗ്‌സ്, എഐഎ എൻജിനീയറിങ്, ബജാജ് ഫിനാൻസ്, ഫൈനോടെക്സ് കെമിക്കൽ, ഗോഡ്ഫ്രെ ഫിലിപ്സ്,
വേദാന്ത ലിമിറ്റഡ്, വിംതാ ലാബ്‌സ്.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - താഴ്ച
ബാങ്ക് നിഫ്റ്റി 1085.80 പോയിന്റ് താഴ്ന്ന് 41,647.65 ലാണു ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 41,550 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് സമീപം ക്ലോസ് ചെയ്തു. സൂചിക സപ്പോർട്ട് ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും നെഗറ്റീവ് ട്രെൻഡ് തുടരാം. സൂചികയ്ക്ക് 41,900 ൽ പ്രതിരോധമുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,500-41,250-41,000
റെസിസ്റ്റൻസ് ലെവലുകൾ
41,900-42,250-42,500
(15 മിനിറ്റ് ചാർട്ടുകൾ)
Next Story