വിദേശത്തെ ഉണർവ് ഇന്ത്യൻ വിപണിയിലും, ബാങ്ക്, ഐ റ്റി , മെറ്റൽ ഓഹരികൾ നേട്ടത്തിൽ

വിദേശത്തെ ഉണർവ് ഇന്ത്യൻ വിപണിയിലും. രാവിലെ സെൻസെക്സ് 52,700 ലേക്കു കയറിയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് അൽപം താണു.

ബാങ്ക്, ഐടി, മെറ്റൽ ഓഹരികൾ നല്ല നേട്ടം ഉണ്ടാക്കി. റിലയൻസിനും വില ഉയർന്നു.

മോശം റിസൽട്ടിൻ്റെ പേരിൽ മാരുതി സുസുകി ഒരു ശതമാനം താണാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം രണ്ടു ശതമാനത്തിലധികമായി. കമ്പനിയുടെ ലാഭ മാർജിൻ പകുതിയോളമായി കുറഞ്ഞതാണ് നിക്ഷേപ താൽപര്യം കുറച്ചത്.

ടാറ്റാ മോട്ടോഴ്സ് (3.64 ശതമാനം ഉയർച്ച), ഹിൻഡാൽകോ (3.22 %), ടാറ്റാ സ്റ്റീൽ (3.04 %), ജെഎസ്ഡബ്ള്യു സ്റ്റീൽ (2.64%) തുടങ്ങിയവ രാവിലെ നല്ല നേട്ടമുണ്ടാക്കി.

ചൈനീസ്, ഹോങ്കോംഗ് ഓഹരി വിപണികൾ ഇന്നു കയറ്റത്തിലാണ്. തുടർച്ചയായി വിപണികൾ താണതിനെ തുടർന്ന് ചൈനീസ് ഭരണകൂടം ഇടപെട്ടിരുന്നു.

കേരളത്തിൽ നിന്നുള്ള നാലു ബാങ്ക് ഓഹരികളും രാവിലെ നേട്ടത്തിലാണ്.

1083 രൂപയക്ക് ഐപിഒ നടത്തിയ തത്വചിന്തൻ ഫാർമാ കെം ഇന്ന് 2111.8 രൂപയിൽ ലിസ്റ്റ് ചെയ്തു. നിക്ഷേപനേട്ടം 95 ശതമാനം.

ഡോളർ ഇന്ന് അഞ്ചു പൈസ കുറഞ്ഞ് 74.31 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 74.24 രൂപയിലേക്കു താണു. ഫെഡ് തീരുമാനത്തിനു ശേഷം ഡോളർ സൂചിക താണിരുന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 1815 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ കൂടി 35,920 രൂപയായി.

അമേരിക്കയിലെ ക്രൂഡ് ഓയിൽ റിസർവിൽ വലിയ കുറവു വന്നത് ക്രൂഡ് ഓയിൽ വില വർധിപ്പിച്ചു. ബ്രെൻ്റ് ഇനം ക്രൂഡിന് 75 ഡോളറായി വില.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it