ബുള്‍ തരംഗം മുന്നോട്ട്

വിപണിയിലെ ബുള്‍ തരംഗം ആവേശപൂര്‍വം തുടരുന്നു. മറ്റ് ഏഷ്യന്‍ വിപണികളും കയറ്റത്തിലാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2.3 ലക്ഷം കോടി ഡോളറിന്റെ ചെലവുകള്‍ക്കുള്ള ബില്‍ ഒപ്പുവച്ചതും ബ്രെക്‌സിറ്റ് കരാറും ബുള്‍ തരംഗത്തിനു കരുത്തായി. വിപണി തുടങ്ങിയതു തന്നെ സെന്‍സെക്‌സ് മുന്നൂറോളം പോയിന്റ് ഉയര്‍ന്നാണ്.

നിഫ്റ്റി സൂചിക 13,800നു മുകളില്‍ ശക്തമായി നീങ്ങുന്നത് 14,200 എന്ന ലക്ഷ്യത്തിലേക്ക് ഇപ്പോഴത്തെ ബുള്‍ തരംഗത്തെ അടുപ്പിക്കും എന്നു സാങ്കേതിക വിശകലനക്കാര്‍ കണക്കാക്കുന്നു.

സ്റ്റീല്‍ അടക്കമുള്ള ലോഹ ഓഹരികളും വാഹന ഓഹരികളും നല്ല നേട്ടത്തിലാണ്. വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കും പ്രിയം കൂടി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1895 ഡോളറിലേക്കു കയറി. കേരളത്തില്‍ ഇന്നു പവനു 320 രൂപ കൂടി 37,680 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it