സൂചികകൾ പറക്കുന്നു

വിദേശ നിക്ഷേപ ഫണ്ടുകളുടെ ബലത്തിൽ ഓഹരികൾ വീണ്ടും കുതിക്കുന്നു. സെൻസെക്സ് 200 ലേറെ പോയിൻ്റ് ഉയർച്ചയിലാണു വ്യാപാരം തുടങ്ങിയത്. അര മണിക്കൂറിനകം 47,700 കടന്നു. നിഫ്റ്റി 14,000-ലേക്ക് അടുത്തു .

ചൈനയിൽ നിന്നു പെറ്റ് (പോളി എത്തിലിൻ ടെറഫ്തലേറ്റ് ) റെസീൻ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ആൻ്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി. പെറ്റ് കുപ്പികളും ജാറുകളും നിർമിക്കാൻ ഉപയോഗിക്കുന്ന പെറ്റ് റെസീൻ നിർമിക്കുന്ന ധുൻസേരി പെട്രോ കെമിൻ്റെ വില 10 ശതമാനം ഉയർന്നു. പെറ്റ് റെസീനിൻ്റെ വലിയ ഉൽപ്പാദകർ റിലയൻസ് ഇൻഡസ്ട്രീസാണ്.
ഹിൽ റിസോർട്ടുകൾ, കൊട്ടാരങ്ങൾ തുടങ്ങിയവയിൽ നവവത്സര ബുക്കിംഗ് മികച്ച തോതിൽ ഉണ്ടെന്നു റിപ്പോർട്ട്. ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ ഓഹരിക്കു വില വർധിച്ചു.
റിലയൻസ് റീട്ടെയിലിനു തങ്ങളുടെ റീട്ടെയിൽ ബിസിനസ് വിറ്റതിന് അംഗീകാരം നൽകാനാവശ്യപ്പെട്ട് ഫ്യൂച്ചർ ഗ്രൂപ്പ് വീണ്ടും സെബിയെ സമീപിച്ചു. ആമസോണിൻ്റെ പരാതിയെ തുടർന്ന് സെബി അംഗീകാര തീരുമാനം നീട്ടി വച്ചിരുന്നതാണ്. സിംഗപ്പുരിലെ ആർബിട്രേഷൻ ട്രൈബ്യൂണലിൻ്റെ തീരുമാനത്തെ തുടർന്നാണ് ആമസോൺ സെബി യെ സമീപിച്ചത്. പിന്നീടു ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ സെബിക്കു നിയമാനുസൃതം തീരുമാനമെടുക്കാമെന്നു പറഞ്ഞു. ഇതേ തുടർന്നാണു ഫ്യൂച്ചറിൻ്റെ അപേക്ഷ.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1881 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. കേരളത്തിൽ പവനു 320 രൂപ താണ് 37,360 രൂപയായി.
ഡോളറിനു വീണ്ടും താഴ്ച. എട്ടു പൈസ താണ് 53.42 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it