സൂപ്പർ ഫാസ്റ്റ് വേഗത്തിൽ ഓഹരി വിപണി; ഉയർന്നുയർന്നു സൂചികകൾ

സ്റ്റോപ്പുകൾ ഇല്ലാത്ത സൂപ്പർഫാസ്റ്റ് പോലെ പായുകയാണ് ഓഹരി വിപണി. ഒഴുകിയെത്തുന്ന പണത്തിനു പരിധി ഇല്ല. അതു കൊണ്ടു തന്നെ ഓഹരികളുടെ ലക്ഷ്യവില ദിവസേന ഉയരുന്നു.

സെൻസെക്സ് രാവിലെ 58,515.85 വരെ ഉയർന്ന ശേഷം താഴോട്ടു പോയി. നിഫ്റ്റി രാവിലെ 17,429.55 എന്ന റിക്കാർഡ് കുറിച്ച ശേഷം താണു. ബാങ്ക് മേഖലയുടെ ഉയർച്ചതാഴ്ചകളാണ് ഇന്ന് മുഖ്യ സൂചികകളുടെ കയറ്റിറക്കങ്ങൾക്കു കാരണമായത്. നിഫ്റ്റി ബാങ്ക് 36,923.65 വരെ കയറിയ ശേഷം 36,650 നു താഴെയെത്തി.
മാരുതി സുസുകി വാഹനങ്ങളുടെ വില ഉയർത്തി. ശരാശരി 1.9 ശതമാനമാണു വർധന. ലോഹങ്ങളുടെയും ഘടക പദാർഥങ്ങളുടെയും വില വർധന മൂലമുള്ള നഷ്ടം ഒഴിവാക്കുകയാണു ലക്ഷ്യം. മറ്റു കമ്പനികളും വാഹന വില കൂട്ടും.
മാരുതിയടക്കം എല്ലാ വാഹന കമ്പനികളും മൈക്രോ ചിപ്പ് ദൗർലഭ്യം മൂലം ഈ മാസം ഉൽപാദനത്തിൽ വലിയ കുറവു വരുത്തേണ്ട നിലയിലാണ്. ഉത്സവകാലത്തു ബംപർ വിൽപന പ്രതീക്ഷിച്ച കമ്പനികൾക്കു തിരിച്ചടിയാണിത്.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നത് ഒഎൻജിസി യുടെ വില താഴ്ത്തി.
ഇരുമ്പയിര് വില ടണ്ണിന് ആയിരം രൂപ താഴ്ത്തിയതായ വാർത്ത എൻഎംഡിസി യുടെ വിലയിടിച്ചു.
കഴിഞ്ഞ ദിവസം 4.1 ശതമാനം കുതിച്ച റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില ഇന്ന് മൂന്നര ശതമാനം കൂടി ഉയർന്നു.
ഡോളർ ഇന്നു ചെറിയ നാലു പൈസ ഉയർന്ന് 73.06 രൂപയായി.
സ്വർണ വില ലോക വിപണിയിൽ 1825 ഡോളറിലേക്കു താണു. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 35,600 രൂപയിൽ തുടരുന്നു. ശനിയാഴ്ചയാണ് 240 രൂപ കൂടി 35,600 ലെത്തിയത്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it