വിപണി തിരുത്തലിൽ; ഡോളർ ഉയരുന്നു

താഴ്ന്നു തുടക്കം. തുടർന്നു ചാഞ്ചാട്ടം. ഒരവസരത്തിലും തലേ ദിവസത്തെ നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമം കാണുന്നില്ല. ഓഹരി വിപണി ചെറിയ തിരുത്തലിലാണ്. പാർശ്വ ചലനങ്ങളാണു പ്രതീക്ഷിക്കാവുന്നത്. സെൻസെക്സ് 51,600- നും നിഫ്റ്റി 15,500- നും താഴെയായി. പ്രമുഖ ഏഷ്യൻസൂചികകളും ഇന്നു താഴോട്ടാണ്.

സ്റ്റീൽ കമ്പനികൾ വില കൂട്ടി. മൂന്നു മുതൽ നാലുവരെ ശതമാനമാണു വർധന. മുഖ്യസൂചികകൾ താണപ്പോഴും സ്റ്റീൽ കമ്പനി ഓഹരികൾക്കു വില കൂടി.
അലൂമിനിയം, ചെമ്പ്, സിങ്ക് തുടങ്ങിയ വ്യാവസായിക ലോഹങ്ങൾക്കെല്ലാം വിലകയറുകയാണ്. വില ഇടിക്കാനുള്ള ചൈനീസ് ശ്രമങ്ങൾ വിജയിച്ചില്ല. മെറ്റൽ ഓഹരികൾ വീണ്ടും ഉയർച്ചയിലായി.
ബാങ്ക്, ധനകാര്യ കമ്പനി ഓഹരികൾ ഇന്നു താഴുകയാണ്. എൻബിഎഫ്സി കളുടെ കിട്ടാക്കടം അഞ്ചു ശതമാനത്തിലേക്കു കയറുമെന്ന റിപ്പോർട്ടും ഇവയുടെ വിലയിടിയാൻ കാരണമായി.
ഡോളർ ഇന്നും കയറി. 18 പൈസ നേട്ടത്തിൽ 73.08 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു ഡോളർ 73.30 രൂപയിലേക്കു കയറി. ക്രൂഡ് വിലക്കയറ്റവും മറ്റും ഡോളറിനെതിരെ രൂപയെ കൂടുതൽ ദുർബലമാക്കും.
ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 70.40 ഡോളറിലേക്കു താണു.
സ്വർണ വില ഔൺസിന് 1896 ഡോളറിലേക്കു താണു. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 36,880 ൽ തുടരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it