Begin typing your search above and press return to search.
ഓഹരി സൂചിക ചാഞ്ചാടി പിന്നെ താഴ്ചയിൽ

വിപണിയിൽ അനിശ്ചിതത്വം തുടരുന്നു. സൂചികകൾ തുടക്കത്തിൽ ചാഞ്ചാടിയിട്ടു പിന്നീടു താഴ്ന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 53,000 നു താഴെയാണ്. നിഫ്റ്റി 15,850 നരികിലേക്കു താണു. ഏഷ്യൻ സൂചികകൾ താഴാേട്ടു പോയതും വിപണിയെ സ്വാധീനിച്ചു.
കുറച്ചു ദിവസങ്ങളായി ഉയരുകയായിരുന്ന ധനലക്ഷ്മി ബാങ്ക് ഇന്നു താഴോട്ടു നീങ്ങി. ഓഹരി രണ്ടര ശതമാനം താണു. സി എസ് ബി ബാങ്കും ഇന്നു താണു.
ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ ഉയർച്ചയിലാണ്.
ബാങ്ക് ഓഹരികൾ ഇന്ന് ഉയർന്ന നിലയിലാണു വ്യാപാരം തുടങ്ങിയത്.തുടർന്ന് അൽപം താണു. സ്റ്റീൽ, മെറ്റൽ ഓഹരികൾ സമ്മിശ്ര ചിത്രം കാഴ്ചവച്ചു. ഐടി ഓഹരികൾ മിക്കതും ഉയർന്നു. എന്നാൽ ഇന്നു റിസൽട്ട് വരാനിരിക്കെ ടിസിഎസ് താഴ്ചയിലാണ്. മൈൻഡ്ട്രീ യും ടാറ്റാ എൽക്സിയും താഴാേട്ടു നീങ്ങി. പഞ്ചസാര കമ്പനികൾ കയറ്റം തുടരുകയാണ്.
ഡോളർ ഇന്നും നേട്ടത്തിലാണ്. ഡോളർ 20 പൈസ ഉയർന്ന് 74. 82 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 74.73 ലേക്കു താണു.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നു തന്നെ നിൽക്കുന്നു. ബ്രെൻറ് ഇന് 73.52 ഡാേളറിലാണ്. ക്രൂഡിൻ്റെ ഇടിവ് ഒഎൻജിസി ഓഹരിയുടെ വില താഴ്ത്തി.
സ്വർണം അൽപം താണ് ഔൺസിന് 1797 ഡോളറിലെത്തി. കേരളത്തിൽ പവന് വിലമാറ്റമില്ല.
Next Story