സൂചികകൾ ചാഞ്ചാട്ടത്തിൽ

അമേരിക്കൻ, ഏഷ്യൻ വിപണികളിലെ ഇടിവിൻ്റെ തുടർച്ചയായി ഇന്ത്യൻ വിപണിയും തുടക്കത്തിൽ താഴോട്ടു നീങ്ങി. ബാങ്കുകളെപ്പറ്റിയുള്ള റിസർവ് ബാങ്ക് റിപ്പോർട്ടും വിപണിയെ തളർത്തി. വ്യാപാരം മുന്നോട്ടു പോയപ്പോൾ സൂചികകൾ നഷ്ടം നികത്തി.പിന്നീടും സൂചികകൾ ചാഞ്ചാട്ടം തുടർന്നു.

നിഫ്റ്റി 14,432.85 വരെ തുടക്കത്തിൽ താണു. പിന്നീടു കയറി 14,496.8 വരെ ഉയർന്നു. ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, ഗെയിൽ, ഐഷർ മോട്ടോഴ്സ്, റിലയൻസ് തുടങ്ങിയവ നല്ല നേട്ടം കുറിച്ചു.
തുടക്കത്തിൽ 41 പോയിൻ്റ് താണ സെൻ സെക്സ് 49,082 വരെ താണിട്ട് മേലോട്ടു കയറി. റിലയൻസ്, ടിസിഎസ്, ഐടിസി, എയർടെൽ തുടങ്ങിയവ ഉയർന്നതു സൂചികകളെ സഹായിച്ചു. ബാങ്കുകളും മാരുതി, ബജാജ് ഓട്ടോ തുടങ്ങിയ വാഹന കമ്പനികളും താഴോട്ടു നീങ്ങി.ബാങ്കുകളിൽ എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും രാവിലെ ഉയർച്ചയിലായിരുന്നു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ തലേന്നത്തെ വീഴ്ചയിൽ നിന്നു കയറി.
ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റ നിരക്ക് ഇന്നു പ്രഖ്യാപിക്കും. വിലക്കയറ്റം അഞ്ചു ശതമാനത്തിനു താഴെയാകുമെന്നാണു പ്രതീക്ഷ
ഹ്രസ്വകാല പലിശ നിരക്ക് ഉയരുന്നത് എൻബിഎഫ്സികൾക്കു ക്ഷീണമായി.
ഇന്നലെ രാജ്യാന്തര വിപണിയിൽ ചെമ്പ്, അലൂമിനിയം, നിക്കൽ തുടങ്ങിയ ലോഹങ്ങൾക്ക് രണ്ടു ശതമാനത്തോളം വിലയിടിഞ്ഞു.
സ്വർണ വില ഔൺസിന് 1852 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 240 രൂപ കയറി 36,960 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it