വീണ്ടും ആവേശം, നിഫ്റ്റി 15,000 ലക്ഷ്യമിട്ട് നീങ്ങുന്നു

ആവേശത്തോടെ തുടങ്ങി. തുടർന്നും ആവേശം നയിക്കുന്നു. സെൻസെക്സ് 50,000 നു മുകളിൽ തുടങ്ങി. വിൽപന സമ്മർദം ഉണ്ടായെങ്കിലും 50,000 നിലനിർത്താൻ ഒരു മണിക്കൂറിനു ശേഷവും വിപണിക്കു കഴിയുന്നു. നിഫ്റ്റി 14,900- നു മുകളിൽ തുടങ്ങി 15,000 ലക്ഷ്യമിട്ടു നീങ്ങുന്നു.

രാജ്യത്തു പ്രതിദിന കോവിഡ് ബാധ 1.26 ലക്ഷത്തിലേക്ക് ഉയർന്നു.
പുതിയ പണനയത്തിൻ്റെ ബലത്തിൽ ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നും നേട്ടമുണ്ടാക്കി. മികച്ച ലാഭ പ്രതീക്ഷയിൽ ഐടി കമ്പനികൾക്കു വില വർധിച്ചു.
ഡയഗ്നോസ്റ്റിക് ലാബ് കമ്പനികൾക്ക് ഇന്നും വില കൂടി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരിക്കൻ ഇന്നു നല്ല നേട്ടമുണ്ടാക്കി.
ഡോളർ ഇന്ന് അൽപം താണു. 10 പൈസ കുറഞ്ഞ് 74.45 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 74.24 രൂപ വരെ താണു. റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നതായി സൂചനയുണ്ട്.
സർക്കാർ കടപ്പത്രവില ഇന്നും കൂടി . പത്തു വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 6.052 ശതമാനമായി താണു. ഇന്നലെ 6.08 ലാണ് വ്യാപാരം ക്ലോസ് ചെയ്തത്.
ലോകവിപണിയിൽ സ്വർണ വില ഔൺസിന് 1740 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 34,400 രൂപയിൽ തുടരുന്നു. ഇന്നലെ രണ്ടു തവണയായി പവനു 480 രൂപ കൂടിയിരുന്നു.
ക്രൂഡ് ഓയിൽ വിപണി വലിയ മാറ്റമില്ലാതെ തുടരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it