ലാഭമെടുക്കാൻ തിരക്ക് , വിപണിയിൽ ചാഞ്ചാട്ടം

ആവേശപൂർവം തുടങ്ങി. സെൻസെക്സ് അറുന്നൂറോളം പോയിൻ്റ് കയറി. നിഫ്റ്റി 15,000 നു മുകളിലായി. പക്ഷേ ലാഭമെടുക്കലിൻ്റെ സമ്മർദത്തിൽ സൂചികകൾ കുത്തനെ താഴോട്ടു പോന്നു. പിന്നീടു വിപണി ചാഞ്ചാട്ടത്തിലായി. സെൻസെക്സ് 50,000-ൽ നിന്നു താഴോട്ടു പോയി.

ബാങ്ക് ഓഹരികളും ധനകാര്യ കമ്പനി ഓഹരികളുമാണു വിപണിയെ താഴോട്ടു വലിക്കുന്നത്. കോവിഡിൻ്റെ രണ്ടാം വ്യാപനം കൂടുതൽ വായ്പകളെ പ്രശ്ന വായ്പകളാക്കി മാറ്റുമെന്ന് റേറ്റിംഗ് ഏജൻസികൾ വിലയിരുത്തിയത് നിക്ഷേപക മനോഭാവം തിരുത്തി. വാണിജ്യ വാഹനങ്ങൾക്കു നൽകിയ വായ്പകൾക്കു തിരിച്ചടവ് കുറയുമെന്നും വിലയിരുത്തൽ ഉണ്ട്.
മിഡ് ക്യാപ് ഓഹരികളും താഴ്ചയിലാണ്. സ്റ്റീൽ, മെറ്റൽ കമ്പനികൾ ഇന്നു രാവിലെയും ഉയർന്നു. ടാറ്റാ സ്റ്റീലും ജെഎസ് ഡബ്ള്യു സ്റ്റീലും നാലര ശതമാനം വീതം ഉയർന്നു. ഹിൻഡാൽകോ, സെയിൽ തുടങ്ങിയവയും നേട്ടത്തിലാണ്. |
ഡോളർ ഇന്നും താണു. 12 പൈസ താണ് 74.23 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.10 രൂപയിലേക്കു താണു.
ആഗോള വിപണിയിൽ സ്വർണം 1784-1785 ഡോളറിൽ തുടരുന്നു. കേരളത്തിൽ പവനു 120 രൂപ വർധിച്ച് 35,440 രൂപയായി.
ക്രൂഡ് ഓയിൽ 67.54 ഡോളറിൽ തുടരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it