ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നത് ഇതാണ്

അത്യാവേശത്തോടെ തുടക്കം; പിന്നീടു ലാഭമെടുപ്പില്‍ സൂചികകള്‍ താണു. 13,100 നു മുകളില്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി സൂചിക പിന്നീടു 13,030ലേക്കു താണു. 13,100ലെ പ്രതിരോധം മറികടന്നാല്‍ വിപണി നല്ല ഉയരത്തിലേക്കു നീങ്ങും. താഴെ 12,700ല്‍ നല്ല സപ്പോര്‍ട്ട് കിട്ടും. സെന്‍സെക്‌സ് 44,500 നു താഴോട്ടു നീങ്ങി. വിപണിയില്‍ ലാഭമെടുക്കലിന് തിരക്കേറി.

നിഫ്റ്റി ബാങ്ക് സൂചിക 30,000 ന്റെ മുകളില്‍ കടന്ന ശേഷം പിന്നോട്ടടിച്ചു.

ക്രൂഡ് ഓയില്‍ വില കുതിക്കുന്നത് ഒഎന്‍ജിസിക്കും ഓയില്‍ ഇന്ത്യക്കും ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ബ്രെന്റ് ഇനം ക്രൂഡ് 50 ഡോളറിലേക്ക് നീങ്ങുകയാണ്.

ഐഷര്‍ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, കരൂര്‍ വൈശ്യ ബാങ്ക്, റിക്കോ ഓട്ടോ, ജൂബിലന്റ് ഫുഡ്‌സ് തുടങ്ങിയവ ഇന്നു താഴോട്ടാണ്.

സ്വര്‍ണ വില വീണ്ടും താണു. രാവിലെ 1810 വരെ കയറിയ വില പിന്നീട് 1804 ഡോളറിലേക്കു താണു. കേരളത്തില്‍ പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it