കോവിഡ് ഭീതിയിൽ ഇടിവ്

കോവിഡ് ആശങ്കകളുടെ പശ്ചാത്തലത്തിൽ വിപണി തുടക്കത്തിലേ ഇടിഞ്ഞു. വീണ്ടും താണു. അൽപം തിരിച്ചു കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടുമ്പാേൾ സെൻസെക്സും നിഫ്റ്റിയും രണ്ടേകാൽ ശതമാനം താഴ്ചയിലായിരുന്നു.

പതിവുപോലെ ബാങ്ക് - ധനകാര്യ ഓഹരികളാണ് വലിയ തകർച്ച നേരിട്ടത്. എസ്ബിഐ അടക്കം പ്രമുഖ ബാങ്കുകൾ നാലു ശതമാനത്തിലേറെ താഴോട്ടു പോയി. ഫാർമ- ഡയഗ് നോസ്റ്റിക് - ആശുപത്രി ഓഹരികൾക്കു മാത്രം വലിയ ക്ഷീണമില്ല. ഫാർമ കമ്പനികൾ രണ്ടു മുതൽ മൂന്നു വരെ ശതമാനം കയറി.
രാജ്യത്ത് ഓക്സിജൻ്റെ ദൗർലഭ്യം മൂലം വ്യവസായങ്ങൾക്കു ഓക്സിജൻ നൽകുന്നത് വിലക്കി.ഒരു ഡസനോളം വ്യവസായങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പൊതുവേ വ്യവസായങ്ങൾക്ക് ഇതു ക്ഷീണമാകും. ചെറുകിട-ഇടത്തരം വ്യവസായങ്ങൾ വലിയ വിഷമത്തിലാകും.
മാക്രോടെക് ഡവലപ്പേഴ്സ് ഓഹരി ഇഷ്യു വിലയേക്കാൾ 10 ശതമാനം താഴ്ത്തിയാണു ലിസ്റ്റ് ചെയ്തത്.
രൂപ ഇന്നു താഴോട്ടു പോയി. 47 പൈസ വർധിച്ച് 74.82 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.പിന്നീട് 74.9 രൂപയിലേക്കു കയറി. വെള്ളിയാഴ്ചത്തെ നേട്ടം രൂപ നഷ്ടപ്പെടുത്തുന്ന നിലയാണ്.
സ്വർണ വില ലോകവിപണിയിൽ 1778 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 35,400 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it