ഓഹരി വിപണിയുടെ ഉയർച്ചയിൽ ലാഭമെടുക്കൽ , ചാഞ്ചാട്ടം തുടരുന്നു

വിപണി ചാഞ്ചാട്ടത്തിലാണ്. ഓരോ ഉയർച്ചയിലും വിറ്റു ലാഭമെടുക്കാൻ തിടുക്കം. ഉയരത്തിൽ തുടങ്ങിയ വിപണിയെ കുറച്ചു കഴിഞ്ഞപ്പോൾ താഴ്ത്തിയത് ഈ ലാഭമെടുക്കലാണ്. പിന്നീടും വിപണി ചാഞ്ചാട്ടം തുടർന്നു.

ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു സമ്മിശ്ര പ്രവണതകൾ കാണിച്ചു. വമ്പന്മാർ പലതും താഴോട്ടു പോയപ്പോൾ ഇടത്തരം സ്ഥാപനങ്ങൾ ഉയർന്നു. ഫെഡറൽ ബാങ്കിനു വില കൂടിയപ്പോൾ ധനലക്ഷ്മിയും സി എസ് ബിയും തുടക്കത്തിൽ താണു.
സ്റ്റീൽ, മെറ്റൽ ഓഹരികൾ ഇന്നു നേട്ടമുണ്ടാക്കി. ടാറ്റാ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ജെഎസ്ഡബ്ള്യു, ജെഎസ്പി എൽ, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയവയുടെ വില കൂടി.
ലോക വിപണിയിൽ സ്വർണ വില 1898 ഡോളറിലേക്കു കയറി. കേരളത്തിൽ പവനു 160 രൂപ കുറഞ്ഞ് 36,720 രൂപയായി.
ഡോളർ മൂന്നു പൈസ താണ് 72.73 രൂപയിലാണ് ഇന്നു വ്യാപാരം തുടങ്ങിയത്.
ലോക വിപണിയിൽ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 68.31 ഡോളറിലേക്കു താണു.ഇറാൻ്റെ എണ്ണ ഔപചാരികമായി വിപണിയിൽ എത്തുമെന്ന സൂചനയെ തുടർന്നാണിത്. ഇന്ത്യയിൽ ഇന്നും ഇന്ധനവില കൂട്ടി. മേയമാസത്തിൽ ഒന്നര ഡസനിലേറെ തവണ വില കൂട്ടി. ഇതു ചില്ലറ വിലക്കയറ്റത്തിലും മൊത്ത വിലക്കയറ്റത്തിലും പ്രതിഫലിക്കും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it