തിരുത്തലിൽ വിപണി

വിലക്കയറ്റം, വിദേശ നിക്ഷേപകർപണം പിൻവലിക്കുന്നത്, പലിശ വർധനയ്ക്കുള്ള സാധ്യത, ക്രൂഡ് ഓയിൽ വില വർധന, വ്യവസായ വളർച്ചയിലെ ഇടിവ്, കോവിഡ് വർധന: വിപണിക്ക് പറയാൻ ന്യായങ്ങൾ ധാരാളം. ഒരു തിരുത്തലിൻ്റെ മൂഡിലേക്കു വിപണി നീങ്ങിക്കഴിഞ്ഞു. ഏഷ്യൻ വിപണികളുടെയും എസ്ജിഎക്സ് നിഫ്റ്റി യുടെയും സൂചനകൾക്കു വിപരീതമായാണ് ഓഹരി വിപണി ഇന്നു രാവിലെ നീങ്ങിയത്.

ചെറിയ താഴ്ചയിൽ തുടങ്ങിയിട്ട് അൽപം കയറുകയും പിന്നീടു വലിയ താഴ്ചയിലേക്കു പോവുകയും ചെയ്തു.സെൻസെക്സ് ഒരു മണിക്കൂറിനുള്ളിൽ 50,834.78 വരെ കയറുകയും 50,068 വരെ താഴുകയും ചെയ്തു.
ബാങ്കുകളാണ് തകർച്ചയ്ക്കു മുന്നിൽ. സെൻസെക്സ് ഒരു ശതമാനം താണപ്പോൾ പ്രമുഖ ബാങ്കുകളും ധനകാര്യ കമ്പനികളും ഒന്നര മുതൽ മൂന്നു വരെ ശതമാനം താണു.
എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരണത്തിനുള്ളവയുടെ പട്ടികയിൽ ഇല്ലെന്ന നീതി ആയോഗ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
പലിശ വർധന ഒരു യഥാർഥ്യമാകാൻ പോകുകയാണെന്ന് വിപണി ഉറപ്പിച്ചു കഴിഞ്ഞു. ബ്രസീലിൻ്റെ കേന്ദ്ര ബാങ്ക് ഈയാഴ്ച പലിശ വർധന പ്രഖ്യാപിക്കും. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവയും പലിശ കൂട്ടാൻ ഒരുങ്ങുകയാണ്.
പത്തു വർഷ സർക്കാർ കടപ്പത്ര വില 6.245 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിധം താണു.
രാജ്യാന്തര വിപണിയിൽ സ്വർണ വില 1726 ഡോളറിലേക്കു താണു. കേരളത്തിൽ ഇന്നു സ്വർണ വിലയിൽ മാറ്റമില്ല.


ഡോളർ വില താണു. 72.71 രൂപയാണ് ഇന്ന് ഡോളറിന്.


ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 70 ഡോളറിൽ തൊട്ടിട്ട് 69.7 ഡോളറിലേക്കു താണു.


കഴിഞ്ഞയാഴ്ച ഐപിഒ നടത്തിയ എംടാർ ടെക്നോളജീസ് 85 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it