Begin typing your search above and press return to search.
ലാഭമെടുക്കലിൽ സൂചികകൾ താണു

ലാഭമെടുക്കൽ ഓഹരി സൂചികകളെ താഴോട്ടു വലിക്കുന്നതാണ് ഇന്നു രാവിലെ കണ്ടത്. അമേരിക്കൻ ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴോട്ടു പോയതും വിപണിയെ സ്വാധീനിച്ചു. എന്നാൽ തിരുത്തലിനുള്ള സാഹചര്യം ഇല്ല.
അമേരിക്കയിലെ കുടിയേറ്റ - വീസ നിയമങ്ങളിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന മാറ്റങ്ങൾ കോടതി റദ്ദാക്കി. ഇന്ത്യൻ ഐടി കമ്പനികൾക്ക് നേട്ടമാണിത്.
ഡോളർ ദൗർബല്യം തുടരുന്നു . ഡോളർ 15 പൈസ താണ് 73.53 രൂപയിലെത്തി.
ലോകവിപണിയിൽ രാവിലെ 1817 ഡോളർ വരെ കയറിയ സ്വർണം 1807-ലേക്കു താണു. കേരളത്തിൽ പവന് 200 രൂപ കൂടി 36,120 രൂപയായി.
Next Story