ദീപാവലിക്കാലത്ത്‌ നിക്ഷേപിക്കാന്‍ മൂന്ന് ഓഹരികള്‍

വിപണിയിപ്പോള്‍ എക്കാലത്തെയും ഏറ്റവും ഉയരത്തിലാണ്. കോവിഡ് വാകിസിനും ആഗോള സമ്പദ് രംഗത്തിന്റെ തിരിച്ചുവരുമാണ് ഇനിയുള്ള വിപണിയുടെ ഗതി നിയന്ത്രിക്കുക. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഉയര്‍ച്ചയില്‍ എത്തിനില്‍ക്കുന്ന ഈ സമയത്തും നിക്ഷേപിക്കാന്‍ പറ്റുന്ന ധാരാളം ഓഹരികള്‍ ലഭ്യമാണെന്ന് ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടര്‍ രാംകി പറയുന്നു.

''ഭാവി സാധ്യതകള്‍ കണക്കിലെടുത്തുകൊണ്ട് മികച്ച ഓഹരികളില്‍, പ്രത്യേകിച്ചും മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കാവുന്നതാണ്. സിമന്റ്, സ്റ്റീല്‍, മെറ്റല്‍ പോലുള്ള സൈക്ലിക്കല്‍ ഓഹരികളിലും ബാങ്കിംഗ് ഓഹരികളിലുമൊക്കെ മുന്നേറ്റത്തിനുള്ള സാധ്യത കാണുന്നുണ്ട്. നല്ല നേട്ടം രേഖപ്പെടുത്തിയിട്ടുള്ള ഓഹരികളില്‍ പ്രൊഫിറ്റ് ബുക്കിംഗും പ്രതീക്ഷിക്കാം.'

ഈ ദീപാവലിക്കാലത്ത് നിക്ഷേപത്തിന് രാംകി നിര്‍ദേശിക്കുന്ന മൂന്ന് ഓഹരികള്‍ ഇതാ.

HDFC Life Insurance Co.

രാജ്യത്ത് ഇന്‍ഷുറന്‍സ് മേഖലയ്ക്ക് വലിയ സാധ്യതകളാണുള്ളത്. സന്തുലിതമായ ഉല്‍പ്പന്നനിര ഉള്ളതിനാല്‍ എച്ച്ഡിഎഫ്‌സി ലൈഫിന് ഏത് ബിസിനസ് കയറ്റിറക്കങ്ങളിലും ഒരുപോലെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്. ദീര്‍ഘകാല വളര്‍ച്ചയ്ക്ക് വേണ്ട രീതിയിലാണ് കമ്പനിയെ പൊസിഷന്‍ ചെയ്തിരിക്കുന്നത്. ശക്തമായ വിപണി വിഹിതവും മികച്ച ഉല്‍പ്പന്നങ്ങളും

വിപുലമായ വിപണന ശൃംഖലകളും മൂലധന ലഭ്യതയുമൊക്കെ കമ്പനിക്ക് അനുകൂലമായ ഘടകങ്ങളാണ്.

Aarti Drugs

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ മുഖ്യ ഗുണഭോക്താവായിരിക്കും ആരതി ഡ്രഗ്‌സ്. ഇതുവരെ ചൈനയില്‍ നിന്നാണ് ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള അസം

സ്‌കൃതവസ്തുക്കള്‍ കൂടുതലായി വന്നിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം

പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍, ഇപ്പോള്‍ തന്നെ സുസജ്ജമായ മാനുഫാക്ചറിംഗ് സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കിയിട്ടുള്ള ആരതി ഡ്രഗ്‌സിന് കൂടുതല്‍ ഗുണകരമാകും. ഈ പദ്ധതി പ്രകാരം നിര്‍മിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ കമ്പനി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലഭ്യത കുറവുള്ള ചില ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ കോണ്‍ട്രാക്ട് മാനുഫാക്ചറിംഗും കമ്പനി തുടങ്ങിയിട്ടുണ്ട്.

Polycab India

കേബിള്‍ & വയേര്‍ഴ്‌സ് ഇന്‍ഡസ്ട്രിയില്‍ അഞ്ച് ദശാബ്ദത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയാണ് പോളികാബ്. 12 ശതമാനം വിപണി വിഹിതവുമായി മുന്‍നിരയിലാണ് കമ്പനി നിലയുറപ്പിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കരുത്തുറ്റ തിരിച്ചു വരവാണ് കമ്പനി നടത്തിയത്. ശക്തമായ ബാലന്‍സ് ഷീറ്റും കാഷ് പൊസിഷനും കമ്പനിക്ക് അനുകൂലമായി നില്‍ക്കുന്നു. കയറ്റുമതിയിലേക്ക് കമ്പനി കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് 19 ന്റെ വ്യാപനം ബിസിനസ് സാഹചര്യത്തെ മോശമായി ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം കാര്യങ്ങള്‍ തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


* ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം നിക്ഷേപം നടത്താന്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it