മണപ്പുറം ഫിനാന്‍സ് ഓഹരിയില്‍ മുന്നേറ്റം, ട്രെന്‍ഡ് അറിയാം

കേരളത്തിലെ പ്രമുഖ എന്‍ ബി എഫ് സി യായ മണപ്പുറം ഫിനാന്‍സ് (Manappuram Finance Ltd) 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക ഫലം കൈവരിച്ചു. അറ്റ പലിശ വരുമാനത്തില്‍ 6.5 % വര്‍ധനവ് നേടി -8715 കോടി രൂപ. അറ്റാദായം 1.8 % കുറഞ്ഞു -348.7 കോടി രൂപ. കൈകാര്യം ചെയ്ത് ആസ്തി 7.6 % വര്‍ധിച്ചു --22082.8 കോടി രൂപ.

പ്രവര്‍ത്തന ഫലം മെച്ചപ്പെടാനുള്ള രണ്ടു കാരണങ്ങള്‍ -
1) സ്വര്‍ണ വായ്പയില്‍ നിന്ന് ആദായം വര്‍ധിച്ചു
2) ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് കമ്പനിയുടെ ക്രെഡിറ്റ് ചെലവുകള്‍ 40 % കുറഞ്ഞു. മൈക്രോഫിനാന്‍സ് ബിസിനസില്‍ 7 % വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.
ആശിര്‍വാദ് മൈക്രോ ഫിനാന്‍സില്‍ കൂടുതല്‍ പ്രതീക്ഷ ഉള്ള മണപ്പുറം സെപ്റ്റംബര്‍ പാദത്തില്‍ അതില്‍ 250 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. മൈക്രോഫിനാന്‍സ് ആസ്തികള്‍ 9 % വളര്‍ച്ച കൈവരിച്ചു -766 കോടി രൂപ(ത്രൈമാസ അടിസ്ഥാനത്തില്‍). മൈക്രോ ഫിനാന്‍സില്‍ നിന്നുള്ള ലാഭം 56.6 കോടി രൂപ (മുന്‍ പാദത്തില്‍ നഷ്ടം 8.8 കോടി രൂപ). മൈക്രോ ഫിനാന്‍സ് ബിസിനസില്‍ അറ്റ നിഷ്‌ക്രിയ ആസ്തി 1.7 ശതമാനമായി കുറഞ്ഞു.
സ്വര്‍ണ വായ്പ ആസ്തികളില്‍ 7 % (ത്രൈമാസ അടിസ്ഥാനത്തില്‍) കുറവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കളുടെ സ്വര്‍ണ ശേഖരം 63 ടണ്ണായി കുറഞ്ഞു (നേരത്തെ 67 ടണ്‍ ). സ്വര്‍ണ വായ്പയില്‍ നിന്നുള്ള ആദായം മുന്‍ ത്രൈമാസത്തില്‍ 19.4 ശതമാനമായിരുന്നത് 21.9 ശതമാനമായിട്ടുണ്ട്. സ്വര്‍ണ വായ്പയുടെ ലോണ്‍ ടു വാല്യൂ (loan to value) 66 ശതമാനമായി വര്ധിച്ചുട്ടുണ്ട്.
ജൂലൈ മാസത്തില്‍ അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 100 ദശലക്ഷം ഡോളര്‍ ധന സഹായം ലഭിച്ചിട്ടുണ്ട് . വായ്പ ചെലവുകള്‍ കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് ബിസിനസില്‍ അറ്റ നിഷ്‌ക്രിയ ആസ്തി 1.7 ശതമാനമായി കുറഞ്ഞു.
സെപ്റ്റംബര്‍ അവസാനം മണപ്പുറം ഫിനാന്‍സിന് ക്യാഷ്/ പണത്തിനു തുല്യമായ ആസ്തി 5633.9 കോടി രൂപയുണ്ട്.
സ്വര്‍ണ വായ്പ ബിസിനസിലെ വളര്‍ച്ച, മൈക്രോ ഫിനാന്‍സ് ബിസിനസില്‍ നിന്ന് മെച്ചപ്പെട്ട ആദായം, മറ്റ് വായ്പ ആസ്തികളിലും വളര്‍ച്ച എന്നി കാരണങ്ങള്‍ കൊണ്ട് മണപ്പുറം ഫിനാന്‍സ് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 147 രൂപ
നിലവില്‍ - 116 രൂപ

(Stock Recommendation by ICICI Securities)



Related Articles

Next Story

Videos

Share it