1000 ഭക്ഷ്യ ഔട്ട്‌ലെറ്റുകളുമായി ഒരു ഫ്രാഞ്ചൈസി കമ്പനി, ദേവ്യാനി ഇന്റര്‍നാഷണല്‍

  • പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി അവകാശം കരസ്ഥമാക്കി അതിവേഗം വളരുന്ന കമ്പനിയാണ് 1991 ൽ സ്ഥാപിതമായ ദേവ്യാനി ഇൻറ്റർനാഷണൽ (Devyani International Ltd). പിസ്സ ഹട്ട്, കെ എഫ് സി,കോസ്റ്റ കോഫി, ടാക്കോ ബെൽ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ദ്രുത സേവന റെസ്റ്റാറൻറ്റുകളുടെ (quick service restaurants) ഫ്രാഞ്ചൈസിയാണ് ദേവ്യാനി ഇൻറ്റർനാഷണൽ. ഇത് കൂടാതെ വാങ്കോ (Vaango) ഫുഡ് സ്ട്രീറ്റ് (Food Street) എന്ന ബ്രാൻഡുകളിൽ സ്വന്തം ഭക്ഷണശാല ശൃംഖലയും നടത്തുന്നുണ്ട്.
  • ഇന്ത്യ കൂടാതെ നേപ്പാൾ, നൈജീരിയ എന്നിവിടങ്ങളിൽ കെ എഫ് സി, പിസ്സ ഹട്ട് ഔട്ട്ലെറ്റുകൾ നടത്തുന്നുണ്ട്.
  • 2022 -23 ൽ തുടക്കം തന്നെ ഗംഭീരമായി. ആദ്യ പാദത്തിൽ വരുമാനം ഇരട്ടിയായി വർധിച്ച് 705 കോടി രൂപയായി (2021-22 ജൂൺ പാദത്തിൽ 353 കോടി രൂപ). അറ്റാദായവും ഇരട്ടിയായി ഉയർന്ന് 74.5 കോടി രൂപയായി. കെ എഫ് സി ഔട്ട് ലെറ്റുകളിൽ ശരാശരി പ്രതിദിന വിൽപ്പന വർധിക്കുന്നുണ്ട്. മാർജിൻ 5.9 % വർധിച്ച് 17.4 ശതമാനമായി. പ്രവർത്തന ചെലവ് 69 % ഉയർന്ന് 637 കോടി രൂപയായി.
  • ഈ വർഷം മൊത്തം ഭക്ഷ്യ ഔട്ട് ലൈറ്റുകളുടെ എണ്ണം 1000-മായതോടെ ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ഓരോ വർഷവും 250 -300 പുതിയ ഔട്ട് ലെറ്റുകൾ തുടങ്ങാൻ ലക്ഷ്യമിടുന്നു. അടുത്ത 4 -5 വർഷങ്ങളിൽ ഔട്ട് ലൈറ്റുകളുടെ എണ്ണം ഇരട്ടിപ്പിക്കാനാണ് ശ്രമം.
  • ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഭക്ഷ്യ സേവനങ്ങൾക്ക് ഡിമാൻറ്റ് കൂടുന്നത് കൊണ്ട് അവിടങ്ങളിൽ ബിസിനസ് വിപുലീകരിക്കുകയാണ്. മൊത്തം ഔട്ട് ലെറ്റുകളിൽ 52 % മെട്രോ അല്ലാത്ത നഗരങ്ങളിലാണ്. കെ എഫ് സി ഔട്ട് ലൈറ്റുകളുടെ ശരാശരി വലിപ്പം 3000 ചതുരശ്ര അടിയിൽ നിന്ന് 2000 ചതുരശ്ര അടിയായി കുറച്ചതുകൊണ്ട് മൂലധന ചെലവ് കുറയ്ക്കാൻ സാധിക്കുന്നു.
  • ഉപഭോക്ത്ര അഭിലാഷങ്ങളും അഭിരുചികളും മാറുന്നതനുസരിച്ച് ചെറിയ നഗരങ്ങളിൽ ദ്രുത സേവന റസ്‌റ്റാരൻറ്റുകളുടെ സാധ്യതകൾ വർധിക്കുകയാണ്. ഇത് ദേവ്യാനി ഇൻറ്റർനാഷണൽ കമ്പനിയുടെ വളർച്ചക്ക് അനുകൂലമാകും.
  • നൂതന ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ശക്തമായ സപ്ലൈ ചെയിൻ മാനേജ്മെൻറ്റ്, മികച്ച സാങ്കേതികത തുടങ്ങിയ കാരണങ്ങൾ കൊണ്ട് കമ്പനി അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -234 രൂപ

നിലവിൽ 198 , ട്രെൻഡ് ബുള്ളിഷ്

(Stock Recommendation by Touch by Acumen)


Related Articles

Next Story

Videos

Share it