2022-23 ൽ ലക്ഷ്യം 5000 കോടി രൂപയുടെ പദ്ധതികൾ, ജെ കുമാർ ഇൻഫ്രാ പ്രോജക്റ്റ്സ് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി: ജെ കുമാർ ഇൻഫ്രാ പ്രോജക്റ്റ്സ്(J Kumar Infra Projects Ltd)
  • 1980 ൽ ജഗദീഷ് കുമാർ ഗുപ്ത 15000 രൂപയുടെ നിർമാണ കരാറുമായി ആരംഭിച്ച ജെ കുമാർ ഇൻഫ്രാ പ്രോജക്റ്റ്സ് (J Kumar Infra Projects Ltd) നിലവിൽ വലിയ ഹൈ സ്പീഡ് റെയിൽ, മെട്രോ പദ്ധതികൾ സംയുക്ത സംരംഭത്തിൽ ഏറ്റെടുത്ത് നടത്താൻ കഴിയുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നായി പരിണമിച്ചിരിക്കുന്നു.
  • നഗരങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഇ പി സി (erection, procurement & commissioning) അടിസ്ഥാനത്തിൽ നിർമിക്കുന്നതിലാണ് വൈദഗ്ധ്യം. നഷ്ട സാധ്യത ഉള്ള ബി ഒ ടി (Build Own Operate) ഹാം (Hybrid Annuity Model) പദ്ധതികൾ ഏറ്റെടുക്കുന്നില്ല. നിർവ്വഹണ കഴിവുകൾ, സാങ്കേതിക വൈദഗ്ധ്യത്യം എന്നിവയുടെ അടിസ്ഥാനത്തിൽ നാഷണൽ ഹൈവേസ് അതോറിറ്റി, ഡൽഹി മെട്രോ തുടങ്ങിയ സർക്കാർ സംഘടനകളിൽ നിന്ന് ആവര്തിച്ചക്കുള്ള പദ്ധതികൾ മുൻ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.
  • 2021 -22 നാലാം പാദത്തിൽ വരുമാനം വർധിച്ച് 1114.5 കോടി രൂപയായി. മാർജിൻ (EBITDA അടിസ്ഥാനപ്പെടുത്തിയുള്ള) 3.75 % വർധിച്ച് 14.3 ശതമാനമായി. എല്ലാ പദ്ധതി കരാറുകളിലും വില വർധനവിൽ നിന്ന് കമ്പനിയെ സംരക്ഷിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉൽപ്പന്നങ്ങളുടെ വില വർധനവ് മാർജിനെ ബാധിക്കില്ല.
  • 2021-22 ൽ പുതുതായി ലഭിച്ചത് 3685 കോടി രൂപയുടെ പദ്ധതികൾ. 2022-23 ൽ 5000 കോടി രൂപയുടെ പുതിയ പദ്ധതികൾ കരസ്ഥമാക്കാൻ ലക്ഷ്യമിടുന്നു. ഇർകോൺ ഇന്റർനാഷനലിന്റെ 8 വരി എക്സ്പ്രസ്സ് വേ പദ്ധതി ഈ വർഷം ലഭിച്ചതോടെ ലക്ഷ്യത്തിന്റെ 20 % കൈവരിച്ചു കഴിഞ്ഞു. ചെന്നൈ,കാൺപൂർ, ആഗ്ര, നാഗ്പൂർ എന്നിവിടങ്ങളിൽ മെട്രോ പദ്ധതികളിൽ സാധ്യതകൾ കാണുന്നു.
  • തുരങ്കങ്ങൾ, പാലങ്ങൾ, വൻ വാണിജ്യ കെട്ടിടങ്ങൾ, ഭൂഗർഭ മെട്രോ, ആശുപത്രികൾ,സ്പോർട്സ് കോംപ്ലെക്സ്, എക്സ്പ്രസ്സ് ഹൈവേ, പാലങ്ങൾ, ഹൈ സ്പീഡ് റെയിൽ തുടങ്ങിയ വലിയ പദ്ധതികൾ നടപ്പാക്കി പരിചയ സമ്പത്തുള്ള കമ്പനിയാണ്. വൻ കരാറുകൾ മത്സരബുദ്ധിയോടെ കുറഞ്ഞ മാർജിനിൽ നേടിയെടുക്കാൻ കഴിവ് തെളിയിച്ച കമ്പനിയാണ്.
  • കഴിഞ്ഞ 5 വർഷങ്ങളിൽ വരുമാനത്തിൽ 12 -15 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചിട്ടുണ്ട്. 2024-25 ൽ വരുമാനം 5000 കോടി രൂപയിൽ എത്തിക്കാൻ ലക്ഷ്യമിടുന്നു.
  • സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നത്, വലിയ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പ്രാഗൽഭ്യം, നിലവിൽ നടപ്പാക്കുന്ന 11000 കോടി രൂപയയിൽ അധികം വരുന്ന കരാറുകൾ തുടങ്ങിയ കാരണങ്ങളാൽ ജെ കുമാർ ഇൻഫ്രാ പ്രോജെക്ടസിന്റെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില - 323 രൂപ (വാങ്ങേണ്ടത്-253-258, 230-34 രൂപ റേഞ്ചിൽ)
നിലവിൽ 283
(Stock Recommendation by HDFC Securities)


Related Articles

Next Story

Videos

Share it