സി എൻ ജി, പി എൻ ജി വില കുറച്ചു, ഡിമാന്റ് വർധിച്ചു, മഹാനഗർ ഗ്യാസ് ഓഹരികൾ പരിഗണിക്കാം

  • മഹാരത്ന കമ്പനിയായ ഗെയിൽ ഇന്ത്യ (GAIL India) 1995 ൽ സി എൻ ജി (CNG),പി എൻ ജി (piped natural gas) നഗരങ്ങളിൽ വിതരണത്തിനായി സ്ഥാപിച്ചതാണ് മഹാനഗർ ഗ്യാസ് ലിമിറ്റഡ് (Mahanagar Gas Ltd). 1.94 ദശലക്ഷം വീടുകളിൽ, 4169 ചെറിയ വ്യാപാര സ്ഥാപനങ്ങളിലും, 215 വ്യവസായ സ്ഥാപനങ്ങൾക്കും വാതകം എത്തിച്ചു കൊടുക്കുന്നു.
  • മഹാനഗർ ഗ്യാസ് സി എൻ ജി വില കിലോക്ക് 6 രൂപ കുറച്ചതോടെ സി എൻ ജി കാറുകൾ ഉപയോഗിക്കുന്നത് പെട്രോൾ കാറുകളെ ക്കാൾ 44 % ലാഭകരമായി. തുടർന്ന് സി എൻ ജി ഡിമാൻറ്റ് വർധിക്കുന്നുണ്ട്. പി എൻ ജി യുടെ വില സാധാരണ ക്യബ്ബിക്ക് അടിക്ക് 4 രൂപ കുറച്ചു. അത് കൊണ്ട് പാചക വാതക വില 18 കുറഞ്ഞു. ഇത് ഡിമാൻറ്റ് വർധിക്കാൻ കാരണമാകും.
  • സിറ്റി ഗ്യാസ് വിതരണ കമ്പനികൾക്ക് മൊത്തം പ്രകൃതി വാതക ആവശ്യത്തിൻറ്റെ 94 % വരെ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതി വാതകം ഉപയോഗപ്പെടുത്താൻ അനുമതി നൽകിയത് കൊണ്ട് പ്രകൃതി വാതക ചെലവ് കുറക്കാൻ സാധിക്കുന്നു. ഇത് കൂടാതെ എൽ എൻ ജി വാങ്ങാനായി ഹ്രസ്വ കാല കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട് . ഇത് കമ്പനിയുടെ ചെലവ് വീണ്ടും കുറക്കാൻ സാധിക്കും. അങ്ങനെ പ്രകൃതി വാതകത്തിൻ റ്റെ വില 10.5 ഡോളറിൽ (per mmBtu) നിന്ന് 8.4 ഡോളറായി കുറഞ്ഞു. തുടർന്നും കമ്പനിക്ക് അനുകൂലമായ നയം സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
  • 2021-22 മുതൽ 2023-24 കാലയളവിൽ അറ്റാദായത്തിൽ 13 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കുമെന്ന് കരുതുന്നു. നികുതിക്കും, പലിശക്കും മുൻപുള്ള മാർജിൻ (EBITDA മാർജിൻ) സാധാരണ ക്യബ്ബിക്ക് അടിക്ക് 2022 -23 ൽ 9 രൂപയായി വർധിക്കും (2021-22 ൽ 8.4 രൂപ).
  • 2022-23 ആദ്യ പാദത്തിൽ അറ്റ വിറ്റുവരവ് 1454.75 കോടി രൂപയായി. നികുതിക്ക് മുൻപുള്ള ലാഭം 10.68 % കുറഞ്ഞ് 229.58 കോടി രൂപയായി. പി എൻ ജി യുടെ വില സാധാരണ ക്യബ്ബിക്ക് അടിക്ക് 4 രൂപ കുറച്ചു. അത് കൊണ്ട് പാചക വാതക വില 18 കുറഞ്ഞു. ഇത് ഡിമാൻറ്റ് വർധിക്കാൻ കാരണമാകും.
  • പ്രകൃതി വാതകത്തിൻ റ്റെ ഉപഭാഗം മൊത്തം ഊർജ ഉപയോഗത്തിൻ റ്റെ 15 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. തുടർന്നും കമ്പനിക്ക് അനുകൂലമായ നയം സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. പുതിയ സി എൻ ജി സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വിപണനം കൂട്ടാൻ സഹായിക്കും.
  • സർക്കാർ അനുകൂല നയങ്ങൾ, സി എൻ ജി, പി എൻ ജി ഡിമാൻറ്റ് വർധനവ്, മികച്ച പ്രവർത്തന പാരമ്പര്യം എന്നിവ മഹാനഗർ ഗ്യാസ് കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുത്തുമെന്ന് കരുതാം.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 980 രൂപ

നിലവിൽ 830 രൂപ

(Stock Recommendation by Sharekhan )


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it