കടുത്ത മത്സരം അതിജീവിച്ച് ഒരു കേരള എൻ ബി എഫ് സി, മണപ്പുറം ഫിനാൻസ് ഓഹരികൾ വാങ്ങാം

  • കേരളത്തിലെ പ്രമുഖ ഗോൾഡ് എൻ ബി എഫ് സി യായ മണപ്പുറം ഫിനാൻസ് (Manappuram Finance Ltd) 2022-23 ആദ്യ പാദത്തിൽ ബാങ്കുകളിൽ നിന്നും മറ്റ് എൻ ബി എഫ് സി കളിൽ നിന്നും കടുത്ത മത്സരം നേരിട്ടതിനാൽ സ്വർണ വായ്പകളിൽ നാമമാത്രമായ വളർച്ചയാണ് കൈവരിച്ചത്. സ്വർണ വായ്പകൾ കൂടാതെ , മൈക്രോ ഫിനാൻസ്,ഭവന വായ്പകൾ, വാഹന വായ്പകൾ എന്നിവയും മണപ്പുറം ഫിനാൻസ് നൽകുന്നുണ്ട്..
  • മൊത്തം കൈകാര്യം ചെയ്ത് ആസ്തിയിൽ (assets under management -AUM ) 24.3 % വാർഷിക വളർച്ചയും, തുടർച്ചയായിട്ടുള്ള വളർച്ച (sequential growth) 1.6% മാത്രമാണ് നേടിയത്. ത്രൈ മാസ അടിസ്ഥാനത്തിൽ സ്വർണ വായ്‌പ ആസ്തികൾ 1.5 % ഉയർന്നു. അറ്റാദായം 44.3 % കുറഞ്ഞ് 281.9 കോടി രൂപ യായി.
  • മൊത്തം നിഷ്ക്രിയ ആസ്തികൾ മുൻ ത്രൈമാസത്തിൽ 3 ശതമാനത്തിൽ നിന്ന് 1.4 ശതമാനമായി മിതപ്പെട്ടു. ആശിർവാദ് മൈക്രോ ഫിനാൻസിൽ നിഷ്ക്രിയ ആസ്തികൾ 7.7 ശതമാനമായി വർധിച്ചിട്ടുണ്ട്.
  • സ്വർണ വായ്പകളിൽ നിന്നുള്ള ആദായം 21 % നിലനിർത്താൻ മാനേജ്മെൻറ്റ് തീരുമാനിച്ചിട്ടുണ്ട്. സ്വർണ വായ്പകളിൽ നിന്നുള്ള അറ്റാദായം (net yield) 18.8 ശതമാനത്തിൽ നിന്ന് 19.7 ശതമാനമായി ഉയർന്നു.
  • മൊത്തം ആസ്തികളുടെ 24 % മൈക്രോ ഫിനാൻസിൽ നിന്നാണ്. ഈ വിഭാഗത്തിൽ 9.4 % വാർഷിക വളർച്ച നേടാൻ സാധിച്ചു.
  • കടുത്ത മത്സരം നേരിടുന്നതിനാൽ സ്വർണ വായ്പകളിൽ വളർച്ച 10 ശതമാനമെ നേടാൻ കഴിയു എന്ന് കമ്പനി പ്രതീക്ഷിക്കുന്നു, മറ്റ് വായ്പകളിൽ 20 % വളർച്ച കൈവരിക്കും. ഒരു ഉപഭോക്താവ് എടുക്കുന്ന ശരാശരി സ്വർണ വായ്‌പ 56,600 രൂപയിൽ നിന്ന് 56,300-ായി കുറഞ്ഞിട്ടുണ്ട്.
  • ക്രെഡിറ്റ് ചെലവുകൾ കുറയുന്നുണ്ട് .വളർച്ചയെക്കാൾ ലാഭക്ഷമതക്കാണ് മാനേജ് മെൻറ്റ് മുൻ തൂക്കം നൽകുന്നത്. വാഹന വായ്പകളിൽ 68 %, ഭവന വായ്പകളിൽ 22.6 % വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്. പലിശയിൽ നിന്നുള്ള വരുമാനത്തിൽ 4 % വളർച്ച കുറവ് ഉണ്ടായി, പലിശ ചെലവുകൾ 2.3 % വർധിച്ചു.
  • ലാഭക്ഷമതക്ക് മുൻതൂക്കം നൽകിയും, നിഷ്ക്രിയ ആസ്തികൾ കുറച്ചും, സ്വർണ വായ്പകൾ ഒഴികെ ഉള്ള ബിസിനസിൽ മികച്ച വളർച്ച കൈവരിച്ചും മണപ്പുറം ഫിനാൻസ് സാമ്പത്തിക നേട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകർക്കുള്ള നിർദേശം -ശേഖരിക്കുക (Accumulate)

ലക്ഷ്യ വില 127 രൂപ

നിലവിൽ 111

(Stock Recommendation by Geojit Financial Services)

Related Articles

Next Story

Videos

Share it