ഉരുക്ക്, അലോയ് മേഖലയില്‍ ശക്തമായ സാന്നിധ്യം: മിശ്ര ദാതു നിഗം ഓഹരികള്‍ വാങ്ങാം

  • 1973 ൽ പ്രതിരോധ വകുപ്പിന് കീഴിൽ സ്ഥാപിതമായ മിശ്ര ദാതു നിഗം (Mishra Dhatu Nigam Ltd ) സ്പെഷ്യൽ ഉരുക്ക്, സൂപ്പർ അലോയ്കൾ നിർമിക്കുന്ന പ്രമുഖ മിനി രത്ന പൊതുമേഖല സ്ഥാപനമാണ്. ടൈറ്റാനിയം അലോയ് നിർമിക്കുന്ന രാജ്യത്തെ ഒരേ ഒരു കമ്പനിയാണ് മിശ്ര ദാതു നിഗം.
  • വിദേശ രാജ്യങ്ങൾ ഇന്ത്യക്ക് നിഷേധിച്ച ലോഹങ്ങളാണ് ആഭ്യന്തര മായി ഉൽപാദിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് ഈ കമ്പനി നടപ്പാക്കിയത്. ആണവ ഊർജം, ബഹിരാകാശം, പ്രതിരോധം, വ്യോമയാനം എന്നി വിദഗ്ദ്ധ മേഖലകൾക്ക് ആവശ്യമായ നിർണായക വസ്തുക്കൾ ഈ സ്ഥാപനം ഉല്പാദിപ്പിച്ചുവരുന്നു.
  • കമ്പനിക്ക് നിലവിൽ 1359 കോടി രൂപയുടെ ഓർഡറുകൾ ഉണ്ട്. 2022 -23 ആദ്യ പാദം മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. ഏപ്രിൽ 1 വരെ 1317 കോടി രൂപയായിരുന്നു.
  • അറ്റ വിറ്റ് വരവ് 0.76 % വർധിച്ച് 114 .93 കോടി രൂപയായി, പ്രവര്ത്തന ലാഭം 29 .34 % ഉയർന്ന് 33.2 കോടി രൂപ, പ്രവർത്തന മാർജിൻ 22.60 ശതമാനത്തിൽ നിന്ന് 30.19 ശതമാനമായി. ഡിപ്രീസിയേഷൻ ചെലവുകൾ 80 % വർധിച്ച് 12 കോടി രൂപയായി, ഫിനാൻസ് ചെലവുകൾ 158 % ഉയർന്ന് 5 കോടി രൂപയായി. ഒരു ഓഹരിക്ക് 3 രൂപ പത്തു പൈസ നിരക്കിൽ ലാഭ വിഹിതം പ്രഖ്യാപിച്ചു
  • 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 18 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അറ്റാദായം 8 %, പലിശക്കും, നികുതിക്കും മറ്റും മുൻപുള്ള വരുമാനം (EBITDA ) വളർച്ച 9%.
  • സ്പെഷ്യാലിറ്റി ഉരുക്ക് മേഖലയിൽ മത്സരം കുറഞ്ഞിരിക്കുന്നതും, 1359 0 കോടി രൂപയുടെ ഓർഡറുകൾ ഉള്ളതും, സൂപ്പർ അലോയ്, ടൈറ്റാനിയം അലോയ് എന്നിവയുടെ ഡിമാൻറ്റ് കൂടുന്നതും കമ്പനിക്ക് അനുകൂലമാകും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 200രൂപ
നിലവിൽ 190
(Stock Recommendation by ICICI Direct Research )


Related Articles

Next Story

Videos

Share it