റബർ രാസവസ്തുക്കളിൽ ശക്തർ, നോസിൽ ഓഹരികൾ വാങ്ങാം

  • ആറു പതിറ്റാണ്ടിൽ ഏറെയായി റബർ രാസവസ്തുക്കളിൽ വൈവിധ്യമായ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന അരവിന്ദ് മഫത് ലാൽ ഗ്രൂപ് കമ്പനിയാണ് നോസിൽ (NOCIL Ltd).നവി മുംബൈയിലും, ഗുജറാത്തിലെ ദഹേജിലും ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്. 4540 കോടി രൂപയുടെ മൂലധന വത്കരണം നേടിയ സ്മാൾ ക്യാപ് വിഭാഗത്തിൽ പെട്ട കമ്പനിയാണ് നോസിൽ.
  • 2022-23 ആദ്യ പാദത്തിൽ പ്രവർത്തന വരുമാനം 48 % വർധിച്ച് 508.90 കോടി രൂപയായി. അറ്റാദായം 39.40 % വർധിച്ച് 65.63 കോടി രൂപയായി. ഇതിൽ പ്രധാനമായി വരുമാനം ലഭിച്ചത് ആഭ്യന്തര ടയർ കമ്പനികൾക്ക് രാസവസ്തുക്കൾ വിതരണം ചെയ്‌തതിലൂടെയാണ്. വരുമാനത്തിൻ റ്റെ 32% കയറ്റുമതിയിൽ നിന്നായിരുന്നു. കയറ്റുമതി വരുമാനത്തിൻ റ്റെ പങ്ക് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നു
  • ടയർ ഡിമാൻറ്റ് വര്ധിക്കുന്നതിനാൽ ആഭ്യന്തര ടയർ കമ്പനികൾ അടുത്ത മൂന്ന് വർഷത്തിൽ 20,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നുണ്ട്. ഇത് നോസിൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് ആവശ്യകത കൂട്ടും.
  • മൊത്തം മാർജിൻ 3 % ഇടിഞ്ഞ് 46.4 ശതമാനമായി. നികുതിക്കും, പലിശക്കും മുൻപുള്ള മാർജിൻ (EBITDA margin ) 1.10 % കുറഞ്ഞ് 20.2 ശതമാനമായി.
  • നിലവിൽ പല രാജ്യങ്ങളിലും റബർ രാസവസ്തുക്കളുടെ ഡിമാൻറ്റ് കുറഞ്ഞ വരുന്ന പ്രവണത ഉണ്ട്, എങ്കിലും ആഭ്യന്തര വിപണിയിൽ ശക്തമായ ഡിമാൻറ്റ് ഉള്ളതിനാൽ കമ്പനിയുടെ വരുമാനത്തിൽ വളർച്ച പ്രതീക്ഷിക്കുന്നു. 2022-23 ൽ ആദ്യപകുതിയിൽ വിൽപന 10 % വാർഷിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റബർ രാസവസ്തുക്കളിൽ ആഭ്യന്തര വിപണിയുടെ 42 % വിഹിതം നോസിലിനാണ്
  • ദഹേജിലെ നിർമാണ യൂണിറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 50 -60 % ഭൂമി യാണ് ഉപയോഗപെടുത്തിയിരിക്കുന്നത്.ഇവിടെ ഇനിയും ഉൽപ്പാദനം വികസിപ്പിക്കാൻ സാധിക്കും. രാസവസ്തുക്കളുടെ വിലയിൽ കാര്യമായ ചലനങ്ങൾ ജൂൺ പാദത്തിൽ ഉണ്ടായില്ല. 75 % ഉൽപ്പാദന ശേഷി ഉപയോഗപ്പെടുത്തുന്നുണ്ട്. പൂർണ ഉൾപ്പാദന ശേഷി യിലേക്ക് എത്താൻ 6 മാസം വരെ വേണ്ടി വരുമെന്ന് കമ്പനി കരുതുന്നു.
  • ഉപയോഗപ്പെടുത്തിയ മൂലധനത്തിലിൽ നിന്നുള്ള ആദായം (return on capital employed) ഏറ്റവും ഉയർന്ന നിലയിലാണ് --16.66 %. ഒരു ഓഹരിക്ക് 3 രൂപ ലാഭ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട് (മുഖ വില 10 രൂപ)
  • ടയർ വ്യവസായത്തിൽ രാസവസ്തുക്കളുടെ ഡിമാൻറ്റ് വർദ്ധനവ്,വിപണി ആധിപത്യം, രാസവസ്തുക്കളുടെ വില സ്ഥിരത എന്നി കാരണങ്ങളാൽ നോസിലിന് മെച്ചപ്പെട്ട സാമ്പത്തിക ഫലം നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy )
ലക്ഷ്യ വില 300 രൂപ
നിലവിൽ 272 രൂപ
(Stock Recommendation by Prabhudas Lilladher )


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it