ലക്‌ഷ്യം 10,000 കോടി രൂപയുടെ ഓർഡറുകൾ, പവർ മെക്ക് പ്രോജെക്ടസ് ഓഹരികൾ വാങ്ങാം

  • ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമാണ കമ്പനിയായ പവർ മെക്ക് പ്രോജെക്ടസ് (Power Mech Projects Ltd) 1999 സ്ഥാപിതമായത് മുതൽ വൈദ്യുതി , എണ്ണ പ്രകൃതി വാതകം, മറ്റ് വ്യാവസായിക മേഖലകളിൽ ചെറുതും വലുതുമായ നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി നൽകി. ടെക്‌നോക്രാറ്റായ എസ് കിഷോർ ബാബു ചെറിയ സംരംഭമായി തുടങ്ങിയ കമ്പനിക്ക് ഇന്ന് ഇന്ത്യ കൂടാതെ 10 രാജ്യങ്ങളിൽ സാന്നിധ്യം ഉണ്ട്.
  • 2022-23 ൽ ആദ്യ പാദത്തിൽ വരുമാനം 19.9 % വർധിച്ച് 750 കോടി രൂപയായി, നികുതിക്കും, പലിശക്കും മറ്റും മുൻപുള്ള ആദായം (EBITDA) 26.5 % വർധിച്ച് 83.5 കോടി രൂപയായി. EBITDA മാർജിൻ 0.60 % ഉയർന്ന് 11.2 ശതമാനമായി. അറ്റാദായം 39.5 കോടി രൂപ (+25.5 %).
  • അദാനി ഗ്രൂപ്പിൽ നിന്ന് 6160 കോടി രൂപയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം 400 കോടി രൂപ. മൊത്തം കൈവശമുള്ളത്ത് 8889 കോടി രൂപയുടെ ഓർഡർ. അതായത് 2021-22 വിറ്റുവരവിൻറ്റെ 3.28 ഇരട്ടി. 2022 -23 ൽ ലക്ഷ്യമിടുന്നത് 10,000 കോടി രൂപയുടെ ഓർഡറുകൾ.
  • 2022 -23 ൽ മൂലധന ചെലവ് 25 മുതൽ 30 കോടി രൂപയായിരുക്കും. ശരാശരി മാസ വരവ് 300 കോടി രൂപ. 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 40.9 % സംയുക്ത വാർഷിക വളർച്ച പ്രതീക്ഷിക്കുന്നു. ഈ ഓഹരിയിലെ ഒരു വർഷത്തെ ആദായം കണക്കാക്കിയാൽ ബി എസ് ഇ ഓഹരി സൂചികയേക്കാൾ 46.31 % അധികമാണ്.
  • 2023 -24 ൽ 4000 കോടി മുതൽ 5400 കോടി രൂപയുടെ വാർഷിക വരുമാനം നേടാൻ കഴിയുമെന്ന് കമ്പനി വിശ്വസിക്കുന്നു. മാർജിനും മെച്ചപ്പെടുമെന്ന് കരുതാം.
  • മികച്ച ഓർഡർ ബുക്ക്, പദ്ധതികൾ നടപ്പാക്കുന്നതിൽ മികവ്, പ്രവർത്തന മൂലധന ലഭ്യത തുടങ്ങിയ കാരണങ്ങൾ കൊണ്ട് പവർ മെക്ക് കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 1620 രൂപ
നിലവിൽ 1277 ട്രെൻഡ് ബുള്ളിഷ്
(Stock Recommendation by Nirmal Bang Research )


Related Articles

Next Story

Videos

Share it