വികസന പാതയിൽ ഒരു ദക്ഷിണേന്ത്യൻ സിമെന്റ് കമ്പനി, സാഗർ സിമെന്റ്സ് ഓഹരികൾ വാങ്ങാം

  • 1985 ൽ ഹൈദരാബാദിൽ സ്ഥാപിതമായ സാഗർ സിമെൻറ്റ്സ് ഇപ്പോൾ ഏറ്റെടുക്കലിലൂടെ ഇന്ത്യയുടെ മധ്യ കിഴക്ക് വിപണിയിലും സജീവമാകുകയാണ്. കൂടാതെ ആന്ധ്രാ സിമെൻറ്റ്സ് ഏറ്റെടുക്കുന്നതിലൂടെ 2.6 ദശലക്ഷം ടൺ ഉൽപ്പാദന ശേഷി വർധിക്കും. 2025 ൽ മൊത്തം ഉൽപ്പാദന ശേഷി 10 ദശലക്ഷം ടണ്ണാക്കാൻ ലക്ഷ്യ മിടുന്നു.
  • വികസന പ്രവർത്തനങ്ങൾക്കായി 500 കോടി രൂപ കടമായും 350 കോടി ഓഹരി പങ്കാളിത്തം നൽകിയും ധനം കണ്ടെത്തുകയാണ്. കഴിഞ്ഞ 5 വർഷത്തിൽ വരുമാനത്തിൽ 11 %, അറ്റാദായത്തിൽ 28 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിച്ചു.
  • അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നത് മാർജിനിൽ ഇടിവ് ഉണ്ടാക്കിയിട്ടുണ്ട്. 2022-23 ൽ മാർജിൻ 15.9 ശതമാനമായി താഴുമെങ്കിലും 2023-24 ൽ 20.4 ശതമാനമായി വർധിക്കും. ഇത് കൂടാതെ ചെലവ് ചുരുക്കൽ നയങ്ങളും മാർജിൻ മെച്ചപ്പെടുത്താൻ സഹായിക്കും. നികുതിക്കും പലിശക്കും മറ്റും മുൻപുള്ള മാർജിൻ (EBITDA margin) 2020-21 ൽ 29 ശതമാനമായി ഉയർന്നെങ്കിലും അടുത്ത വർഷം 17 ശതമാനമായി കുറഞ്ഞു. ഉൽപ്പാദന ചെലവ് കൂടിയതാണ് കാരണം.
  • രാജ്യത്തെ സിമെൻറ്റ് വ്യവസായത്തിലെ വിൽപ്പന കഴിഞ്ഞ 5 വർഷങ്ങളിൽ 4.4 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചിട്ടുണ്ട് . കോവിഡ് വ്യാപന കാലത്ത് 11 % വളർച്ച കുറഞ്ഞെങ്കിലും 2021 -22 ൽ 17 % വാർഷിക വളർച്ച നേടി.
  • കമ്പനിയുടെ വികസനാവശ്യത്തിന് ചുണ്ണാമ്പുകല്ല് (limestone) തെലങ്കാന, ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ് എന്നവിടങ്ങളിലെ ഉൽപ്പാദന കേന്ദ്രങ്ങളിൽ ലഭ്യമാണ്. സ്വന്തം ആവശ്യങ്ങൾക്ക് വൈദ്യുതിക്കായി 66. 8 മെഗാ വാട്ട് ശേഷിയുള്ള വൈദ്യുതി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ 23.8 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന ഊർജം അടിസ്ഥാനപ്പെടുത്തിയാണ്.
  • കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിനും, ഭവന നിർമാണത്തിനും ഊന്നൽ നല്കുന്നതുകൊണ്ട് സിമെൻറ്റ് ഡിമാൻറ്റ് വർധിക്കും. 2022 -23 ൽ EBITDA മാർജിൻ 15.5 ശതമാനമായി കുറയുമെങ്കിലും, 2023-24 ൽ 20 ശതമാനമായി ഉയരും. 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 27 %, ആദായത്തിൽ 53 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.
  • സിമെൻറ്റ് ഡിമാൻറ്റ് വർധനവ്, മെച്ചപ്പെട്ട വരുമാനവും, മാർജിനും, വികസന പദ്ധതികൾ എന്നി കാരണങ്ങൾ കൊണ്ട് സാഗർ സിമെൻറ്റ്സിൻറ്റെ സാമ്പത്തിക ഫലം മെച്ചപ്പെടും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -226 രൂപ
നിലവിൽ 191

(Stock Recommendation by Geojit Financial Services)


Related Articles

Next Story

Videos

Share it