ബിസിനസിൽ ശക്തമായ വളർച്ച, ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി: ഉജ്ജീവൻ സ്മാൾഫിനാൻസ് ബാങ്ക് (Ujjivan Small Finance Bank Ltd)
  • 2005 ൽ എൻ ബി എഫ് സി യായി പ്രവർത്തനം ആരംഭിച്ച ഉജ്ജീവൻ സ്മാൾഫിനാൻസ് ബാങ്കിന് (Ujjivan Small Finance Bank Ltd ) റിസർവ് ബാങ്ക് ലൈസെൻസ് ലഭിച്ചതിനെ തുടർന്ന് ബാങ്കിംഗ് പ്രവർത്തനം 2017 ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. 2019 ൽ ഐ പി ഒ 170 ഇരട്ടി ഓവർ സബ്‌സ്‌ക്രിപ്ഷൻ നടന്നു. 66 ലക്ഷം ഉപഭോക്താക്കൾ, 575 ബ്രാഞ്ചുകൾ, 16 664 ബ്രാഞ്ചുകൾ എന്നിവയാണ് ഉജ്ജീവൻ ബാങ്കിൻറ്റെ കരുത്ത്.
  • 2022 -23 ൽ ആദ്യ പാദത്തിൽ മൊത്തം വായ്‌പയിൽ 38% വാർഷിക വളർച്ച കൈവരിച്ച് 19,409 കോടി രൂപയായി. മൊത്തം വിതരണം 230 % വർധിച്ച് 4326 കോടി രൂപയായി. ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾ 35 % വർധിച്ച് 18,449 കോടി രൂപയായി.
  • പലിശയിൽ നിന്നുള്ള വരുമാനം 41 % വർധിച്ചു, ചെലവും വരുമാനവും തമ്മിലുള്ള അനുപാതം കുറഞ്ഞു, മൊത്തം നിഷ്ക്രിയ ആസ്തികൾ 5.9 ശതമാനമായി ഇടിഞ്ഞു.കരുതൽ പണത്തിൽ കുത്തനെ ഇടിവ് ഉണ്ടായതിനാൽ അറ്റാദായം 203 കോടി രൂപയായി വർധിച്ചു.
  • ശേഖരണ കാര്യക്ഷമത മെയ് യിലും ജൂണിലും 99 ശതമാനമായി, മൈക്രോ ബാങ്കിംഗ് രംഗത്ത് 100%. ഉജ്ജീവൻ ബാങ്കിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ 6.7% മുതൽ 7.1 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്, മുതിർന്ന പൗരന്മാർക്ക് 7.95 % വരെ വർധിപ്പിച്ചു. പ്ലാറ്റിന എന്ന സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചു -ഇതിൽ 990 ദിവസത്തേക്കാണ് 7.1 % പലിശ നൽകുന്നത്.
  • സാമൂഹ്യ സേവനങ്ങളിൽ മുന്നിൽ നിൽക്കുന്ന ഉജ്ജീവൻ ബാങ്ക് പ്രധാന മന്ത്രിയുടെ കെയേഴ്‌സ് (cares) ഫണ്ടിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു. നിർധനർക്ക് 50,000 പ്രതിരോധ കുത്തിവെയ്പുകൾ നൽകി.
  • ഉജ്ജീവൻ ബാങ്ക് 2022 -23 ൽ വായ്‌പ യിൽ 30 % വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലാഭക്ഷമതയിലും വർധനവ് പ്രതീക്ഷിക്കുന്നു. കോവിഡ് ആഘാതത്തിൽ നിന്ന് തിരിച്ചുവരവ് നടത്തിയ ബാങ്ക് ആസ്തികൾ മെച്ചപ്പെടുത്തുകയും, കരുതൽ പണം കണ്ടെത്തുകയും ചെയ്ത് സാഹചര്യത്തിൽ തുടർന്നും ശക്തമായ വളർച്ച കൈവരിക്കും. ക്രെഡിറ്റ് ചെലവ് 1 ശതമാനത്തിൽ താഴെ യാകുമെന്ന് മാനേജ്മെൻറ്റ് പ്രതീക്ഷിക്കുന്നു. ഇത് ലാഭക്ഷമതയിലും വർധനവ് വരുത്തും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 24 രൂപ
നിലവിൽ 20
(Stock Recommendation by Geojit Financial Services )


Related Articles

Next Story

Videos

Share it