ഈ വര്‍ഷം നേട്ടമുണ്ടാക്കാവുന്ന സ്‌മോള്‍, മിഡ് ക്യാപ് ഓഹരികള്‍ ഇവയാണ്

രണ്ടര വര്‍ഷം ശരാശരിയിലും താഴെയുള്ള നേട്ടങ്ങള്‍ മാത്രം ഓഹരി വിപണിയില്‍ നിന്നും നല്‍കിയ ചെറുകിട, ഇടത്തരം കമ്പനികള്‍ എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരു ഗംഭീര തിരിച്ചു വരവാണ് നടത്തിയത്.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 22 ശതമാനം ലാഭം നിക്ഷേപകര്‍ക്ക് നല്‍കിയപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക ഉയര്‍ന്നത് 21 ശതമാനമായിരുന്നു.

ഇവ ബെഞ്ച്മാര്‍ക്ക് സൂചികകളേക്കാള്‍ 500600 ബേസിസ് പോയിന്റുകള്‍ കൂടുതലായിരുന്നു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് വിഭാഗങ്ങളിലെ ഷെയറുകള്‍ ഈ വര്‍ഷവും നല്ല പ്രകടനം നടത്തുമെന്ന് പ്രമുഖ ബ്രോക്കറേജുകള്‍ വിലയിരുത്തുന്നുവെന്നു ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത് ഈ വര്‍ഷം മിഡ് ക്യാപുകളും സ്‌മോള്‍ ക്യാപുകളും ലാര്‍ജ് ക്യാപുകളേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് കമ്പനികളുടെ ഷെയറുകള്‍ ആണ് ബ്രോക്കറേജുകളുടെ ഈ വര്‍ഷത്തെ ശ്രദ്ധാകേന്ദ്രം.

സാമ്പത്തിക രംഗത്തെ തിരിച്ചുവരവില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ലാര്‍ജ്ക്യാപ്പുകളിലും കൂടുതല്‍ സാധ്യത മിഡ് ക്യാപ്‌സിലും സ്‌മോള്‍ ക്യാപ്‌സിലും ആകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥനത്തിലാണ് അവര്‍ ഈ നിരീക്ഷണം നടത്തുന്നത്.

കുറഞ്ഞ പലിശനിരക്കും ചെലവ്ചുരുക്കല്‍ പ്രക്രിയയും ഈ കമ്പനികളെ കൂടുതല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരത്തില്‍ വിവിധ ബ്രോക്കറേജുകള്‍ തിരഞ്ഞെടുത്ത സ്‌റ്റോക്കുകള്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പ്രസിദ്ധികരിച്ചിട്ടുണ്ട്.

$ കാവേരി സീഡ്‌സ്

ഉയര്‍ന്ന മാര്‍ജിനുള്ള നോണ്‍കോട്ടണ്‍ ബിസിനസിന്റെ വിഹിതം വര്ധിപ്പിക്കുന്നതിലുള്ള ശ്രദ്ധ, ശക്തമായ ഫ്രീ ക്യാഷ് ഫ്‌ലോ, ഡിവിഡന്റുകളിലൂടെയും തിരിച്ചുവാങ്ങലുകളിലൂടെയും ഓഹരി ഉടമകള്‍ക്ക് പാരിതോഷികം നല്‍കുന്നതിന്റെ ശക്തമായ ട്രാക്ക് റെക്കോര്‍ഡ് എന്നിവയാണ് ഈ സ്‌റ്റോക്കിന്റെ പ്രധാന സവിശേഷതകള്‍.

$ എഞ്ചിനീയര്‍സ് ഇന്ത്യ

9,000 കോടി രൂപയുടെ ശക്തമായ ഓര്‍ഡര്‍ ബുക്ക് വളര്‍ച്ചയുടെ സാധ്യത കൂട്ടുന്നു. ശക്തമായ ബാലന്‍സ് ഷീറ്റും ആകര്‍ഷകമായ മൂല്യനിര്‍ണ്ണയവും വിദഗ്ധരുടെ അഭിപ്രായത്തില്‍ നല്ല സൂചനകളാണ്.

$ ഫെഡറല്‍ ബാങ്ക്

സമ്മര്‍ദ്ദമുള്ള മേഖലകളിലേക്കുള്ള കുറഞ്ഞ ഇടപാടുകള്‍, ഉയര്‍ന്ന റേറ്റിംഗുള്ള കോര്‍പ്പറേറ്റുകളിലേക്കുള്ള സാന്നിധ്യം എന്നിവ ക്രെഡിറ്റ് ചെലവ് കുറയ്ക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ശക്തമായ ഫ്രാഞ്ചൈസികള്‍ ബാലന്‍സ് ഷീറ്റ് വളരെയധികം സാഹസപ്പെടാതെ തന്നെ വിപുലീകരിക്കാന്‍ സഹായിക്കും. നല്ല സാധ്യതകളുണ്ടായിട്ടും ബാങ്കിന്റെ ഷെയര്‍ ഹിസ്‌റ്റോറിക് വാലുവേഷനില്‍ കുറഞ്ഞാണ് വ്യാപാരം നടക്കുന്നത്. കൂടാതെ ഈ സ്‌റ്റോക്ക് മറ്റ് മധ്യ, ചെറുകിട ബാങ്കുകളെ അപേക്ഷിച്ചു ഡിസ്‌കൗണ്ടില്‍ ആണ് വ്യാപാരം നടക്കുന്നതെന്ന് അമ്പിറ്റ് ക്യാപിറ്റല്‍ പറയുന്നു.


$ എന്‍എച്ച്പിസി

ഇന്ത്യയിലെ ഏറ്റവും വലിയ ഹൈഡ്രോഇലക്ടിക് പവര്‍ ജനറേഷന്‍ കമ്പനിയുടെ നിയന്ത്രിത ബിസിനസ്സ് മോഡലും ശേഷി കൂട്ടുന്ന കാഴ്ചപ്പാടും ഭാവിയിലെ വരുമാനത്തിന്റെ സാദ്ധ്യതകള്‍ തുറന്നിടുന്നു. പ്രവര്‍ത്തന പ്രകടനം മെച്ചപ്പെടുന്നതിന്റെ ഭാഗമായി ഫലമായി ഉയര്‍ന്ന ആനുകൂല്യങ്ങള്‍ കമ്പനി നല്കാന്‍ സാധ്യതയുള്ളതായി ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
15.5 മില്യണ്‍ ടണ്‍ ശേഷി വിപുലീകരണം അളവ് കൂട്ടുകയും വൈവിധ്യവല്‍ക്കരണത്തെ സഹായിക്കുകയും ചെയ്യും. കൂടാതെ ചെലവ് ചുരുക്കല്‍ ശ്രമങ്ങള്‍ പ്രവര്‍ത്തന ലാഭത്തെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആനന്ദ് രതി റിസര്‍ച്ച് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബ്രോക്കറേജുകള്‍ ഈ വര്‍ഷം പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റു സ്‌റ്റോക്കുകള്‍ ഇവയാണ്: മണപ്പുറം ഫിനാന്‍സ്, പിവിആര്‍, കല്പതരു പവര്‍, എച് ജി ഇന്‍ഫ്ര എഞ്ചിനീറിയിങ്, ഹെറിറ്റേജ് ഫുഡ്‌സ്, റാഡിക്കോ ഖൈത്താന്‍, ജെകെ ലക്ഷ്മി സിമന്റ്, സിസിഎല്‍ പ്രോഡക്ട് ഇന്ത്യ, ചോളമണ്ഡലം ഫിനാന്‍ഷ്യല്‍, ജസ്റ്റ് ഡയല്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it