ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയരങ്ങളിലേക്ക്. ഒറ്റയടിക്ക് 260 രൂപ വര്‍ധിച്ച് ചൊവ്വാഴ്ച പവന് 37880 രൂപയായി. ഒരു ഗ്രാമിന് 4735 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 37600 രൂപയിലാണ് കഴിഞ്ഞ മൂന്നു ദിവസമായി വ്യാപാരം നടന്നിരുന്നത്. ഒക്ടോബര്‍ ആദ്യവാരം 37120 രൂപ വരെ എത്തിയിരുന്നു. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ ഈ വിലയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും.

ആഗോള നിരക്കിലെ മുന്നേറ്റത്തിനിടയില്‍ ഇന്ന് ദേശീയ വിപണിയിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഉണര്‍വ് രേഖപ്പെടുത്തി. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.28 ശതമാനം ഉയര്‍ന്ന് 51,073 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ ഒരു ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 62496 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.17 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി 0.75 ശതമാനം ഇടിഞ്ഞിരുന്നു.

ആഗോള വിപണികളിലും സ്വര്‍ണം മുകളിലേക്ക് തന്നെ. ദുര്‍ബലമായ ഡോളര്‍ ഒരു കാരണമായി രേഖപ്പെടുത്തുമ്പോള്‍ ആഗോളതലത്തില്‍ കോവിഡ് രോഗ നിരക്ക് വര്‍ധിക്കുന്നതിലെ ആശങ്കകളും വില ഉയരാന്‍ കാരണമായി കണക്കാക്കുന്നു. ചൊവ്വാഴ്ച സ്പോട്ട് സ്വര്‍ണം 0.3 ശതമാനം ഉയര്‍ന്ന് 1,907.77 ഡോളറിലെത്തി. ഡോളര്‍ സൂചിക 0.08% ഇടിഞ്ഞു. വെള്ളി വില ഔണ്‍സിന് 0.5 ശതമാനം ഉയര്‍ന്ന് 24.43 ഡോളറിലും പ്ലാറ്റിനം ഒരു ശതമാനം ഉയര്‍ന്ന് 878.50 ഡോളറിലും പല്ലേഡിയം 0.3 ശതമാനം ഉയര്‍ന്ന് 2,358.03 ഡോളര്‍ വരെ എത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it