സ്വര്‍ണവിലയില്‍ ഇടിവ്; താഴ്ന്നത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ഇന്ന് (17-09-2020) സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 200 രൂപ കുറഞ്ഞ് 37960 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്. സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതോടെ സ്വര്‍ണത്തിന്റെ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടായിരുന്നു. കൂടാതെ കോവിഡ് വ്യാപനവും സ്വര്‍ണവിപണിയെ സാരമായി ബാധിച്ചിരുന്നു.

ഇന്ത്യന്‍ വിപണയിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള നിരക്കിന്റെ ഇടിവിനെ തുടര്‍ന്നാണ് ദേശീയ വിപണിയിലും ഇടിവ് പ്രകടമായത്. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.85 ശതമാനം ഇടിഞ്ഞ് 51391 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1.4 ശതമാനം ഇടിഞ്ഞ് 67798 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.1 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി വിലയില്‍ കാര്യമായ മാറ്റമില്ലായിരുന്നു.

ആഗോള വിപണിയില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞു. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ വരെ പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിര്‍ത്താമെന്ന ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവും ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകളും സ്വര്‍ണത്തെ താഴ്ന്ന നിലവാരത്തില്‍ എത്താന്‍ സഹായിച്ചതായാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ സെഷനില്‍ സ്പോട്ട് സ്വര്‍ണം 0.3 ശതമാനം ഇടിഞ്ഞ് 1,954.42 ഡോളറിലെത്തിയിരുന്നു. മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.8 ശതമാനം ഇടിഞ്ഞു. പ്ലാറ്റിനം വില 0.9 ശതമാനം ഇടിഞ്ഞ് 959.58 ഡോളറിലെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it