സ്വർണ വില വീണ്ടും താഴേയ്ക്ക്; പവന് 320 രൂപ കുറഞ്ഞ് 38560 രൂപ

കേരളത്തില്‍ സ്വര്‍ണ വില ഓഗസ്റ്റ് മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38560 രൂപയായി. ഗ്രാമിന് 4820 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ നാല് ദിവസങ്ങളായി 38880 രൂപയായിരുന്നു കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ തിങ്കളാഴ്ച വീണ്ടും കുറഞ്ഞു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് വരെ എത്തിയിരുന്നു.

സ്വര്‍ണത്തിന്റെ മാത്രമല്ല ഇന്ത്യന്‍ വിപണിയില്‍ വെള്ളിയുടെ വിലയിലും ഇന്നും കുറവുരേഖപ്പെടുത്തി. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.3 ശതമാനം ഇടിഞ്ഞ് 51,865 രൂപയിലെത്തി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഇന്ന് കുറഞ്ഞത്. ഓഗസ്റ്റ് 7ന് 56,200 രൂപ വരെ സ്വര്‍ണ വില ഉയര്‍ന്നിരുന്നു. നാല് ദിവസത്തിനുള്ളില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 1,700 രൂപ കുറഞ്ഞു.

എംസിഎക്സിന്റെ സില്‍വര്‍ ഫ്യൂച്ചര്‍ ഒരു ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 66,426 രൂപയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.3 ശതമാനവും സെപ്റ്റംബര്‍ സില്‍വര്‍ ഫ്യൂച്ചേഴ്‌സ് ഒരു ശതമാനവും കുറഞ്ഞു.

സ്വര്‍ണത്തിന്റെ ആഗോള വിപണിയിലും തിങ്കളാഴ്ച വില ഇടിവ് പ്രകടമായി. സ്‌പോട്ട് വില ഔണ്‍സിന് 0.3 ശതമാനം ഇടിഞ്ഞ് 1,933.37 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് 0.4 ശതമാനം ഇടിഞ്ഞ് 1,910.10 ഡോളറിലെത്തി. വെള്ളിയാകട്ടെ വില ഔണ്‍സിന് 0.6 ശതമാനം ഇടിഞ്ഞ് 26.54 ഡോളറിലെത്തി.

പ്ലാറ്റിനം 0.5 ശതമാനം ഇടിഞ്ഞ് 913.78 ഡോളറിലുമെത്തി. മൂല്യമേറിയ ലോഹങ്ങളില്‍ കഴിഞ്ഞ മൂന്നുമാസക്കാലയളവിലെ തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it