സ്വര്‍ണവില ഉയര്‍ന്നു; പവന്‍ 38000 രൂപയിലേക്ക്

സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

gold-rate-today-in-kerala
-Ad-

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച് 37920 രൂപയെത്തി. ഒരു ഗ്രാമിന് 4740 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വര്‍ണത്തിന് പൊതുവേ വിലക്കുറവാണ്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയായിരുന്നു. സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളിലായിരുന്നു ഇത്.

ദേശീയ കമ്പോളത്തിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയര്‍ച്ചയിലാണ്. കഴിഞ്ഞ സെഷനില്‍ കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്നാണ്. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.4 ശതമാനം ഉയര്‍ന്ന് 51,532 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.6 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 68,350 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1% അല്ലെങ്കില്‍ 500 രൂപ ഇടിഞ്ഞു. വെള്ളി വില കിലോയ്ക്ക് 1.5% ആണ് ഇടിഞ്ഞത്(1050 രൂപ). കഴിഞ്ഞ മാസം റെക്കോര്‍ഡ് വിലയായ 56200 രൂപയിലെത്തിയ ശേഷമാണ് സ്വര്‍ണ വില കുറഞ്ഞത്. ആഗോള വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല.

സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,941.11 ഡോളറായി തുടരുകയാണ്. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.3 ശതമാനം ഇടിഞ്ഞ് 26.68 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഉയര്‍ന്ന് 928.61 ഡോളറിലെത്തി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയ തീരുമാനത്തില്‍ ഈ ആഴ്ച അവസാനം സ്വര്‍ണ്ണ നിക്ഷേപകരും ജാഗ്രത പാലിച്ചു. ഡോളര്‍ സൂചിക ഇന്ന് ഇടിഞ്ഞു.

-Ad-

സെപ്റ്റംബര്‍ 15-16 തീയതികളില്‍ നടക്കുന്ന യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ ദ്വിദിന പോളിസി മീറ്റിംഗിലേക്കാണ് ആഗോള സ്വര്‍ണ വ്യാപാരികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ത്യയില്‍ സ്വര്‍ണ വില 30% ഉയര്‍ച്ചയിലാണ്. ഇന്ത്യയിലെ സ്വര്‍ണ്ണ ഡീലര്‍മാര്‍ തുടര്‍ച്ചയായ നാലാം ആഴ്ചയും ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here