ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം; പവന് വീണ്ടും 38000 കടന്നു

കേരളത്തില്‍ സെപ്റ്റംബര്‍ 15 ന് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 240 രൂപ വര്‍ധിച്ച് 38,160 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 120 രൂപയുടെ വര്‍ധനവാണ് ഉണ്ടഡായിരുന്നത്. ഈ മാസം ആദ്യമായാണ് സ്വര്‍ണ വില 38,000 രൂപയ്ക്ക് മുകളിലേയ്ക്ക് ഉയരുന്നത്. ഒരു ഗ്രാമിന് 4770 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വര്‍ണത്തിന് പൊതുവേ വിലക്കുറവാണെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയായിരുന്നു. സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളിലായിരുന്നു ഇത്.

ദേശീയവിപണിയിലും ഉയര്‍ച്ചതന്നെയാണ് പ്രകടമായത്. എംസിഎക്സ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 0.43 ശതമാനം ഉയര്‍ന്ന് 51,910 രൂപയിലെത്തി. വെള്ളി കിലോയ്ക്ക് 0.78 ശതമാനം ഉയര്‍ന്ന് 69,503 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.75 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി കിലോയ്ക്ക് 1.6 ശതമാനമാണ് ഉയര്‍ന്നത്. രണ്ട് ദിവസമായി സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ മാസം സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 10 ഗ്രാമിന് 56,200 രൂപയില്‍ എത്തിയിരുന്നു.

ആഗോള വിപണി പരിശോധിച്ചാല്‍ ഈ ആഴ്ച ഉയര്‍ച്ച പ്രകടമല്ല. കഴിഞ്ഞ സെഷനിലെ കുത്തനെയുള്ള ഉയര്‍ച്ചയ്ക്ക് ശേഷം ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇന്നും കാര്യമായ മാറ്റമില്ല. തിങ്കളാഴ്ച ഒരു ശതമാനം നേട്ടത്തിന് ശേഷം സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,956.17 ഡോളറായി.

ഇന്ന് ആരംഭിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ 2 ദിവസത്തെ പണ നയ യോഗത്തിലാണ് നിക്ഷേപകരുടെ ശ്രദ്ധ. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.1 ശതമാനം കുറഞ്ഞ് 27.12 ഡോളറിലെത്തി. പ്ലാറ്റിനം 954.50 ഡോളറിലും പല്ലേഡിയം 0.2 ശതമാനം ഇടിഞ്ഞ് 2,308.81 ഡോളറിലുമെത്തി.

ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ വില 30% ആണ് ഉയര്‍ന്നത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ സ്വര്‍ണ്ണ വിലയില്‍ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉള്‍പ്പെടും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it