കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, പ്രതീക്ഷയോടെ നിക്ഷേപകര്‍

സ്വര്‍ണവില താഴ്ന്നിട്ട് വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില (Today's Gold Ra-te) ഉയരുന്നത്. ഇന്നലെ 80 രൂപ ഉയര്‍ന്ന വില ഇന്ന് വീണ്ടും 120 രൂപ ഉയര്‍ന്ന് 37,520 ആയി. ശനിയാഴ്ചയും സ്വര്‍ണവില വില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് ശനിയാഴ്ച ഉയര്‍ന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ 15 രൂപ ഉയര്‍ന്ന് 4690 രൂപയാണ്. ഇന്നലെ 10 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഇന്ന് 10 രൂപയാണ് ഉയര്‍ന്നത്.

ഇന്നലെയും 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3875 രൂപയാണ്. തേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 60 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 35300-35400 നിലവാരത്തിലായിരുന്നു കേരളത്തില്‍ സ്വര്‍ണവില്‍പ്പന നടന്നത്. എന്നാല്‍ കോവിഡ് കാലത്ത് സ്വര്‍ണം 42000 എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. അതുകൊണ്ട് ഇപ്പോഴുള്ള നിരക്ക് വലിയ ഉയര്‍ച്ചയായി ഉപഭോക്താക്കള്‍ കണക്കാക്കുന്നില്ല. റീറ്റെയ്ല്‍ സെയ്ല്‍സിലും അതിനാല്‍ തന്നെ ക്ഷീണമില്ല. റീറ്റെയ്ൽ നിക്ഷേപകരുടെ എണ്ണവും സ്വർണ സ്കീമുകളിൽ ചേരുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ടെന്നാണ് ജൂവലറികൾ പറയുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണം ഇന്നലെ 1710-1717 ഡോളറില്‍ കയറിയിറങ്ങി. ഇന്നു രാവിലെ ഡോളര്‍ സൂചിക താഴ്ന്നപ്പോള്‍ സ്വര്‍ണം 1728 ഡോളര്‍ വരെ ഉയര്‍ന്നു. പിന്നീട് 1719-1720 മേഖലയിലേക്കു താഴ്ന്നു. വില ചാഞ്ചാട്ടം തുടരുമെന്നാണു സൂചന.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it