24,000 കോടിയുടെ 19 ഐപിഒകള്‍ക്ക് എന്ത് സംഭവിക്കും?അനിശ്ചിതത്വം തുടരുന്നു

ആഗോള പ്രതിസന്ധികള്‍ സൃഷ്ടിച്ച ആഘാതം രാജ്യത്തെ ഐപിഒകളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി പത്തൊമ്പതോളം കമ്പനികളുടെ ഐപിഒ സമയപരിധിയാണ് അവസാനിക്കുന്നത്. ഐപിഒയ്ക്ക് അനുമതി തേടിയ ഈ കമ്പനികളെല്ലാം ചേര്‍ന്ന് ഏകദേശം 23,000-24,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ഭൂരിഭാദാഗം കമ്പനികളും സമപരിധിക്കുള്ളില്‍ ഐപിഒയ്ക്ക് എത്തില്ലെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐപിഒയ്ക്കുള്ള അപേക്ഷ പിന്‍വലിക്കുകയും വീണ്ടും നല്‍കുകയും ചെയ്യുകയാണ് ഈ കമ്പനികള്‍ക്ക് മുന്നിലുള്ള വഴി. ജെമിനി എഡിബിള്‍സ് & ഫാറ്റ്‌സ് (Gemini Edibles & Facts) അടുത്തിടെ 2,500 കോടിയുടെ ഐപിഒ പിന്‍വലിച്ചിരുന്നു. ടെക്‌സറ്റൈല്‍സ് ആന്‍ഡ് എസ്എസ്ബിഎ ഇന്നൊവേഷന്‍സ് ആണ് ഐപിഒയില്‍ നിന്ന് പിന്മാറിയ മറ്റൊരു സ്ഥാപനം. ഐപിഒ നടത്താന്‍ ഒരുവര്‍ഷത്തെ കാലവധിയിലാണ് സെബി അനുമതി നല്‍കുന്നത്. വിപണി സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ കമ്പനികള്‍ ഐപിഒയ്ക്ക് മുതിരില്ല എന്ന് തന്നെയാണ് വിലയിരുത്തല്‍.

ദീപാവലിയോട് അനുബന്ധിച്ച് ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികള്‍

ഏട്ടോളം കമ്പനികള്‍ ദീപാവലിയോട് അനുബന്ധിച്ച് ഐപിഒ നടത്തുമെന്നാണ് വിവരം. അതില്‍ അധാര്‍ ഹൗസിംഗ് ഫിനാന്‍സ് (Aadhar Housin Finance) ആണ് ഏറ്റവും ഉയര്‍ന്ന തുക സമാഹരിക്കാന്‍ തയ്യാറെടുക്കുന്നത്. ഏകദേശം 7,300 കോടി രൂപയാണ് ആധാര്‍ ഹൗസിംഗ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്.

അര്‍ച്ചീന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ( Archean Chemical) - 2,200 കോടി, ബികാജി ഫൂഡ്‌സ് (Bikaji)- 1,000 കോടി, വീഡ ക്ലിനിക്കല്‍ റിസര്‍ച്ച് (Veeda) - 832 കോടി, ലാന്‍ഡ് മാര്‍ക്ക് (Landmark Cars) -762 കോടി, ഡിസിഎക്‌സ് സിസ്റ്റം (DCX System)- 600 കോടി, ജെകെ ഫയല്‍ & എഞ്ചിനീയറിംഗ് - 500 കോടി, കോണ്‍കോഡ് എണ്‍വിരോ സിസ്റ്റംസ് ( Concord Enviro)- 500 കോടി- തുടങ്ങിയവയുടെ ഐപിഒകളാണ് ദീപാവലിക്ക് പ്രതീക്ഷിക്കുന്നത്.

കാലവധി തീരും മുമ്പ് ഐപിഒയ്ക്ക് എത്താന്‍ സിധ്യതയില്ലാത്തവയും അനുമതി ലഭിച്ച തിയതിയും

  • Emcure Pharmaceuticals ( dec 08,2021)
  • India 1 Payments (Nov 24, 2021)
  • ONE Mobikwik Systems (oct 07, 2021)
  • LE Travenues Technology (Oct 07, 2021)
  • Penna Cement Industries (Oct 14, 2021)
  • Sahajanand Medical Technologies (Dec 17.2021)
  • Healthium Medtech (Nov 24, 2021)
  • Sterlite Power Transmission (Dec 02, 2021)
  • ESDS Software Solution (Dec 03, 2021)
  • Puranik Builders (nov 18, 2021)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it