ആമസോൺ യുഎസിലെ രണ്ടാമത്തെ ട്രില്യൺ ഡോളർ കമ്പനിയായി; പക്ഷെ  ഓഹരി വിപണി ഉണർന്നില്ല 

യുഎസിലെ പ്രധാന ഓഹരി സൂചികകളായ എസ് & പി 500, നാസ്ഡാക്ക് കോംപോസിറ്റ് ഇൻഡക്സ് എന്നിവ ഇടിവ് രേഖപ്പെടുത്തി.

Image courtesy: www.intheblack.com
-Ad-

ആപ്പിളിന് ശേഷം അമേരിക്കയിലെ ട്രില്യൺ ഡോളർ കമ്പനിയായി ആമസോൺ ഓഹരി വിപണിയിൽ വൻ കുതിപ്പു നേടി. ചൊവ്വാഴ്ച്ച  കമ്പനിയുടെ വിപണി മൂല്യം കുറച്ച് നേരത്തേയ്ക്ക് ഒരു ട്രില്യൺ കടന്നു.

എന്നാൽ അതേസമയം യുഎസിലെ ഓഹരി വിപണിയിൽ ഇടിവ് പ്രകടമായിരുന്നു.  വ്യാപാര യുദ്ധത്തിനെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

യുഎസും കാനഡയും തമ്മിലുള്ള ട്രേഡ് യുദ്ധം കടുക്കുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്.

-Ad-

യുഎസിലെ പ്രധാന ഓഹരി സൂചികകളായ എസ് & പി 500, നാസ്ഡാക്ക് കോംപോസിറ്റ് ഇൻഡക്സ് എന്നിവ ഇടിവ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here