ക്രൂഡ് ഓയിൽ ബുള്ളിഷായാൽ ഈ കമ്പനിയും ബുള്ളിഷ്, വിനതി ഓർഗാനിക്സ് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി - വിനതി ഓർഗാനിക്സ് (Vinati Organics Ltd)
  • രണ്ടു സ്പെഷ്യാലിറ്റി രാസവസ്തുക്കളുടെ ലോകത്തെ ഏറ്റവും വലിയ നിർമാതാക്കളാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിനതി ഓർഗാനിക്സ് (Vinati Organics Ltd). ഐസോ ബ്യൂട്ടൈൽ ബെൻസീൻ (iso butyl benzene), എ ടി ബി എസ് അഥവാ 2 -അക്രിലാ മിൻഡോ 2-മീതൈൽ പ്രോപ്പയിൻ സൽഫോണിക്ക് ആസിഡ് ( ATBS --2-Acrylamindo 2-Methylpropane Sulfonic Acid) എന്നിവയാണ് പ്രസ്തുത ഉൽപ്പന്നങ്ങൾ. 1989 ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഇന്ന് 35 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. മൊത്തം വരുമാനത്തിന്റെ 70 % കയറ്റുമതിയിൽ നിന്നാണ്.
  • ഇതിൽ എ ടി ബി എസ് എന്ന രാസവസ്തു ക്രൂഡ് ഓയിൽ ഡ്രില്ലിംഗ് വ്യവസായത്തിലാണ് ഉപയോഗിക്കുന്നത്. വിനതി ഓർഗാനിക്‌സിൻറ്റെ വരുമാനത്തിൻറ്റെ 50 % എ ടി ബി എസ് എന്ന ഉൽപ്പന്നത്തിൽ നിന്നാണ്.
  • ക്രൂഡ് ഓയിൽ വില വർധിച്ചതോടെ പ്രധാന ഉൽപ്പാദന രാജ്യങ്ങളിൽ ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ കൂടിയത് എ ടി ബി എസ് ഡിമാൻറ്റും വർധിപ്പിച്ചു. അതിനാൽ വിനതി ഓര്ഗാനിക്സ് എ ടി ബി എസ് ഉൽപ്പാദന ശേഷി 40,000 ടണ്ണിൽ നിന്ന് 60,000 ടണ്ണായി ഉയർത്തുകയാണ്. ഇതിനായി 300 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു.
  • കടം ഇല്ലാത്ത കമ്പനിയായതിനാൽ പൂർണമായും സ്വന്തം പണം ഉപയോഗിച്ചാണ് വിപുലീകരണ പദ്ധതികൾ നടപ്പാക്കുന്നത്. ഇത് കൂടാതെ വീരാൽ ആഡിറ്റിവ്സ് എന്ന കമ്പനിയുമായുള്ള ലയനം പൂർത്തിയാകുന്നതോടെ 700 കോടിയുടെ അധിക വിറ്റ് വരവ് ഉണ്ടാകും. പ്രധാനമായും ഫാർമ, സുഗന്ധങ്ങൾ, കീടനാശിനികൾ എന്നിവയുടെ നിർമാണത്തിന് വേണ്ട രാസവസ്തുക്കളാണ് ഇവിടെ നിർമിക്കുന്നത്.
  • രണ്ടു വർഷം മുൻപ് ഇന്ത്യയിലെ ഏറ്റവും വലിയ ബ്യുടൈൽ ഫിനോൾസ് (butyle phenols) ഉൽപ്പാദന കേന്ദ്രം സ്ഥാപിച്ചു. ഇവിടെയും ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിലൂടെ ആൻറ്റി ഒക്സി ഡെൻറ്റുകളുടെ (anti oxidants) ഉൽപ്പാദനം വർധിപ്പിക്കാൻ സാധിക്കും
  • 2021 -22 ൽ മൊത്തം മാർജിൻ 9.7 % ഇടിഞ്ഞ് 47 ശതമാനമായി. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ്, കടത്തു കൂലി, വൈദ്യതി ചെലവുകൾ കൂടിയതുമാണ് മാർജിൻ ഇടിയാൻ കാരണം. എങ്കിലും നികുതിക്ക് ശേഷമുള്ള ലാഭം 29 % വർധിച്ച് 347 കോടി രൂപയായി.
  • കഴിഞ്ഞ 5 വർഷങ്ങളിൽ ഓഹരിയിൽ നിന്നുള്ള ആദായം, മൂലധനത്തിൽ നിന്നുള്ള ആദായം എന്നിവ ശരാശരി 24 ശതമാനത്തിൽ അധികമായിരുന്നു.
  • പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയും, ഉൽപ്പാദന ശേഷി വർധിപ്പിച്ചും 2021-22 മുതൽ 2023-24 കാലയളവിൽ വരുമാനത്തിൽ 27 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)

ലക്ഷ്യ വില 2154 രൂപ

നിലവിൽ 1935

കാലയളവ് 12 മാസം
(Stock Recommendation by Geojit Financial Services).Related Articles

Next Story

Videos

Share it