2022ല്‍ സ്വര്‍ണം മേലേയ്ക്ക് തന്നെയായിരിക്കുമെന്ന സൂചന, കാരണങ്ങള്‍ ഇവയാണ്

സ്വർണ വിലയെ സ്വാധീനിക്കുന്ന പല ഘടകങ്ങൾ ഉണ്ടെങ്കിലും വിദേശ രാജ്യങ്ങളിൽ ഹെഡ്ജ് ഫണ്ടുകളുടെ സ്വർണ നിക്ഷേപത്തിൽ വരുത്തുന്ന മാറ്റങ്ങൾ സ്വർണ വിപണിയുടെ ദിശ മനസിലാക്കാൻ സഹായകരമാണ്.

അമേരിക്കയിൽ അവധി വ്യാപാരത്തിൽ ഊഹക്കച്ചവടം നടത്തുന്ന ഹെഡ്ജ് ഫണ്ടുകൾ സെപ്റ്റംബർ 20 ന് അവസാനിച്ച ആഴ്ചയിൽ ലോങ്ങ് പൊസിഷൻ (Long Position) 1756 കോൺട്രാക്ടുകൾ കുറക്കുകയും., ഷോർട്ട് പൊസിഷൻ (short position) 16,602 കോൺട്രാക്ടുകൾ വാങ്ങുകയും ചെയ്തു. ഷോർട്ട് പൊസിഷൻ വർധിക്കുന്നത് വിപണി താഴ്ചയിലേക്ക് പോകുമെന്ന് സൂചനയാണ്.
അറ്റ ഷോർട്ട് പൊസിഷൻ മുൻ ആഴ്ചത്തെ അപേക്ഷിച്ച് ഇരട്ടിയായി -36,695 കോൺട്രാക്ടുകൾ. ഇതോടെ സ്വർണ വില താങ് നില യായ ഔൺസിന് 1675 ഡോളർ ബെധിച്ച് 1646 എന്ന നിലയിൽ എത്തി. പിന്നീട് 1619 ഡോളറിലേക്ക് താണു.
മുൻ വാരം സ്വർണ വിപണിയിൽ നിന്ന് 3.1 ശതകോടി ഡോളർ പുറത്തേക്ക് പോയി. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് 0.75 % വർധിപ്പിച്ചത് സ്വർണ വിപണി ഇടിയാൻ കാരണമായി.
ഇത് കൂടാതെ മുൻ ആഴ്ച്ച സ്വർണ എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇ ടി എഫ്) നിന്ന് 15.7 ടൺ സ്വർണ വിൽപ്പന നടന്നു.
കഴിഞ്ഞ 15 ആഴ്ചകളിൽ തുടർച്ചയായി സ്വർണ ഇ ടി എഫ്ഫുകളിൽ വിൽപ്പന സമ്മർദ്ദം ഉണ്ടായിട്ടുണ്ട് .
സ്വർണ വില ഈ വർഷം അവസാനം ഔൺസിന് 1650 ഡോളർ നിലയിൽ സ്ഥിരത കൈവരിക്കുമെന്ന്, ഐ എൻ ജി ബാങ്കിലെ അണലിസ്റ്റുകൾ പ്രവചിക്കുന്നു. 2023 ൽ പണപ്പെരുപ്പം കുറയുന്നതോടെ പലിശ നിരക്കും കുറയാം. 2023 ആദ്യ പാദത്തിൽ സ്വർണ വില 1730 ഡോളറായി ഉയരും തുടർന്നുള്ള ത്രൈ മാസങ്ങളിൽ 1780 ഡോളർ , 1840 ഡോളർ, 1900 ഡോളർ എന്നിങ്ങനെ സ്വർണ വില വർധിക്കുമെന്ന് ഐ എൻ ജി ബാങ്ക് കരുതുന്നു.
സ്വർണ വില ഇടിയുന്ന സാഹചര്യത്തിൽ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് വർധിക്കുന്നതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്തു. 2022 രണ്ടാം പാദത്തിൽ സ്വർണം വാങ്ങിയത് 180 ടണ്ണായി വർധിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it