എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ താമസത്തിന് അവസരം

എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യുന്ന ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രികര്‍ക്ക് 10 മണിക്കൂറില്‍ അധികം ദുബായില്‍ ട്രാന്‍സിറ്റ് സമയം ഉണ്ടെങ്കില്‍ പ്രമുഖ ഹോട്ടലുകളില്‍ സൗജന്യ താമസത്തിന് വഴിയൊരുങ്ങുന്നു. സെപ്റ്റംബര്‍ 24 മുതല്‍ ഔക്ടോബര്‍ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് ഡിസംബര്‍ 10 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് സൗജന്യം ലഭ്യമാകുക.

യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ സെക്ടറുകളിലേക്കുള്ള യാത്രക്കാരാണ് ആനുകൂല്യത്തിന് അര്‍ഹര്‍. ഈ കാലയളവില്‍ യാത്ര ചെയ്യുന്ന നിരവധി പ്രവാസി മലയാളികള്‍ക്ക് യാത്രാ സൗജന്യം ഉപയോഗിക്കാം.

കൊച്ചി, തിരുവനന്തപുരം, ബെംഗളുരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യമായി ഇത്തരത്തില്‍ താമസിക്കാനാകും. എന്നാല്‍ നവംബര്‍ 15 മുതല്‍ 22 വരെ ഈ ആനുകൂല്യം ഉണ്ടായിരിക്കില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it