എവിടെനിന്ന് വേണമെങ്കിലും ഇനി പാസ്പോർട്ടിന് അപേക്ഷിക്കാം!

ഉദാഹരണത്തിന് കൊച്ചിയിൽ സ്ഥിരവിലാസമുള്ള മുംബൈയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ ഇനി കൊച്ചി വരെ യാത്ര ചെയ്യണ്ടതില്ല. പകരം മുംബൈയിലെ ഏറ്റവും അടുത്തുള്ള റീജിയണൽ പാസ്പോർട്ട് ഓഫീസിലോ, പാസ്പോർട്ട് സേവാ കേന്ദ്രയിലോ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രയിലോ അപേക്ഷ നൽകാവുന്നതാണ്. വിലാസം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നു മാത്രം.

അപേക്ഷാ ഫോമിൽ പറഞ്ഞിരിക്കുന്ന മേൽവിലാസത്തിലായിരിക്കും പോലീസ് വെരിഫിക്കേഷൻ നടക്കുക. പാസ്പോർട്ട് അപേക്ഷകൻ നൽകിയിട്ടുള്ള വിലാസത്തിൽ അയച്ചു കൊടുക്കും. മുൻപ് സ്ഥിരം മേൽവിലാസത്തിന്റെ പരിധിയിലുള്ള പാസ്പോർട്ട് ഓഫീസിൽ മാത്രമേ അപേക്ഷ നൽകാൻ കഴിയുമായിരുന്നുള്ളൂ.

അപേക്ഷ മൊബീലിലൂടെ നൽകാൻ കഴിയുന്ന പാസ്പോർട്ട് സേവാ ആപ് പുറത്തിറക്കിയിട്ടുണ്ട്. എം-പാസ്പോർട്ട് സേവാ (mPassport Seva) ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. അപേക്ഷ സമർപ്പിക്കൽ, പണമടക്കൽ, അപ്പോയ്ന്റ്മെന്റ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it