കേരളത്തിന്റെ സ്വന്തം 'നെഫര്‍റ്റിറ്റി'

സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലക്ക് ഉണര്‍വ്വേകാന്‍ 'നെഫര്‍റ്റിറ്റി' എത്തുന്നു. കേരളത്തില്‍ ഇതുവരെയുള്ള ഉല്ലാസനൗകകളെ കവച്ചു വെക്കുന്ന ആഡംബ സൗകര്യങ്ങളോടു കൂടിയുള്ള ഈ ജലയാനം ഒരുക്കിയിരിക്കുന്നത് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേത‍ൃത്വത്തിലാണ്.

നവംബറോടെ 'നെഫര്‍റ്റിറ്റി'യെ കടലില്‍ ഇറക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചി കേന്ദ്രീകരിച്ചാകും ഇത് സര്‍വ്വീസ് നടത്തുക.

16.14 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ ആഡംബര ജലയാനത്തിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്നറിയാം:

  • ഈജിപ്ഷ്യൻ റാണിയുടെ പേരിൽ അറിയപ്പെടുന്ന ഈ യാനത്തിൽ 160 പേർക്ക് യാത്ര ചെയ്യാം
  • 48.5 മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി, മൂന്ന് നിലകള്‍ ഇതാണ് ഈ ഉല്ലാസയാനത്തിന്റെ പ്രത്യേകത.
  • ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, 3Dതീയ്യറ്റര്‍, എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
  • പൂര്‍ണ്ണമായും ശീതീകരിച്ച ഈ യാനം മീറ്റിംഗുകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കും അനുയോജ്യമാണ്.
  • സുരക്ഷാമാനദണ്ഡങ്ങള്‍: 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകള്‍. അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനവും ഘടിപ്പിച്ചിരിക്കുന്നു.
  • തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും സര്‍വ്വീസ് നടത്താം.

ഇത്തരമൊരു നൂതന ഉല്‍പ്പന്നം കേരളത്തിലെ ടൂറിസം മേഖലയിലേക്ക് എത്തുന്നതോടെ നിരവധി സ്വകാര്യ സംരംഭകര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരാന്‍ അവസരം ലഭിച്ചേക്കും.

ടൂറിസ്റ്റുകള്‍ക്ക് അതിവേഗത്തില്‍ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് എത്തുന്നതിനും കാഴ്ചകള്‍ കണ്ടുമടങ്ങുന്നതിനുമായി ഹെലികോപ്റ്റര്‍ സര്‍വ്വീസും കെ.ടി.എമ്മില്‍ ലോഞ്ച് ചെയ്തു. മൂന്നാര്‍, ആലപ്പുഴ, തേക്കടി, കോവളം തുടങ്ങിയ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊച്ചിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it