വിമാനടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് നല്‍കാതെ വിമാനക്കമ്പനികള്‍, പ്രവാസികളും ബിസിനസുകാരും കുടുങ്ങി

വന്‍ തുക നല്‍കി എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കൊറോണ വരുത്തുന്നത് തീരാനഷ്ടം. കോവിഡ് ഭീഷണി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പലതും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇന്നലെ രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് കേന്ദ്രം വിലക്കു കൂടെ ഏര്‍പ്പെടുത്തിയതോടെ പ്രവാസികളും ബിസിനസുകാരും മുന്‍കൂട്ടി നിശ്ചയിച്ച യാത്രകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

എയര്‍ ടിക്കറ്റുകളുടെ നിരക്കില്‍ നിന്നും ഡേറ്റ് ചേഞ്ചിനുള്ള ഇളവുകള്‍ മാത്രമാണ് പല കമ്പനികളും ഇപ്പോള്‍ യാത്ര റദ്ദാക്കിയവര്‍ക്കു നല്‍കുന്നത്. എന്നാല്‍ വന്‍ തുക മുടക്കി നാട്ടിലേക്കു മടങ്ങുവാനും നാട്ടില്‍ നിന്നും തിരികെ ജോലി സ്ഥലത്തേക്കു പോകാനിരുന്നവര്‍ക്കും സ്റ്റഡി എബ്രോഡ് വിസ എടുത്തവര്‍ക്കുമെല്ലാം പണം നഷ്ടമായി.

ഡയറക്റ്ററേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ നിന്ന് യാത്രികര്‍ക്ക് റീഫണ്ട് തുക നല്‍കാന്‍ നിര്‍ദേശമുണ്ടായെങ്കിലും കോവിഡ് 19 പ്രശ്‌നം മൂലം നഷ്ടത്തിലായ വിമാനക്കമ്പനികള്‍ യാത്രക്കാരോട് ദയ കാണിക്കാത്ത അവസ്ഥയാണിപ്പോള്‍. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളമുള്‍പ്പെടെ ഗള്‍ഫ് മലയാളികള്‍ ധാരാളമായി യാത്ര ചെയ്യുന്ന കേന്ദ്രങ്ങളിലെ കണക്കു പ്രകാരം റദ്ദാക്കല്‍ ടിക്കറ്റ് ചാര്‍ജ് ലഭിക്കാത്തവരായി 70 ശതമാനം പേരുണ്ടെന്നാണ് അറിയുന്നത്. മറ്റുള്ളവര്‍ക്ക് വളരെ പെട്ടെന്നുള്ള റദ്ദാക്കല്‍ ആയതിനാല്‍ എയര്‍ലൈന്‍ കമ്പനികളുടെ നിയമത്തിനനുസൃതമായി ചാര്‍ജുകള്‍ ഈടാക്കി ബാക്കി പണം നല്‍കിയിട്ടുണ്ട്.

ബിസിനസ് യാത്രകള്‍ റദ്ദാക്കിയതോടെ നിരവധി ബിസിനസുകാര്‍ക്കാണ് യാത്രാടിക്കറ്റ് നിരക്ക് നഷ്ടമായിരിക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ കണക്കുകള്‍ പ്രകാരം എബ്രോഡ് എഡ്യൂക്കേഷന്‍ വിസ വഴി വിദേശത്തേക്ക് പോകാനിരുന്ന നിരവധി വിദ്യാര്‍ത്ഥികളും പ്രതിസന്ധിയിലായിരിക്കുകയാണ്. പലരും ലോണ്‍ എടുത്ത പണവുമായാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടതെന്നതാണ് നിരാശാവഹമായ കാര്യം.

കോവിഡ് ഇത്തരത്തില്‍ തുടര്‍ന്നാല്‍ എല്ലാ മേഖലയിലെ യാത്രകളെയും ഇത് വന്‍ സാമ്പത്തിക നഷ്ടമുള്‍പ്പെടെയുള്ള പ്രതിസന്ധികളിലേക്ക് നയിക്കുമെന്നതാണ് വാസ്തവം.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തെ പ്രതിസന്ധികൾ പിടിമുറുക്കുന്നു

വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പ്രതിമാസം കോടികളാണ് ആവശ്യമായി വരുന്നത്. എന്നാൽ വിദേശ കമ്പിനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകാത്തതിനാൽ വരവും ചെലവും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ഇതു പരിഹരിക്കുന്നതിനായി തീവ്ര ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കെയാണ് കൊറോണ ഭീതിയും വിമാനത്താവളത്തെ ബാധിക്കുന്നത്.

ഇതോടെ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഗോ എയർ എല്ലാ അന്താരാഷ്ട്ര

സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോൾ എയർ ഇന്ത്യ മാത്രമാണ് ഇവിടെ

നിന്നും വിമാന സർവീസ് നടത്തുന്നത്. ഗോ എയറിന്റെ അബുദാബി ദുബായ്, മസ്ക്കറ്റ്

എന്നി സർവീസുകളാണ് നിർത്തിയത്. ദമാമിലേക്കുള്ള സർവീസ് കമ്പനി നേരത്തെ

നിർത്തിവെച്ചിരുന്നു. എന്നാൽ കണ്ണൂരിൽ നിന്നുള്ള ആഭ്യന്തര സർവീസുകൾ

തുടരുമെന്ന് ഗോഎയർ അധികൃതർ അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യാ എകസ് പ്രസിന്റെ സർവീസുകൾ മാത്രമാണ് ഇപ്പോൾ കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ളത്. അബുദാബി, ഷാർജ, ഒമാൻ, ബഹ്റിൻ എന്നിവടങ്ങളിലേക്കാണ് എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it