ട്രിപ്പിറ്റ്: നിങ്ങളുടെ യാത്രാ വിവരങ്ങൾ എല്ലാം ഇനി ഒരിടത്ത് സൂക്ഷിക്കാം

അടിക്കടി യാത്ര ചെയ്യുന്നയാളാണോ നിങ്ങൾ. എന്നാൽ ഈ ട്രാവൽ ഓർഗനൈസർ ആപ്പ് നിങ്ങൾക്ക് ഉപകാരപ്പെടും. 'ട്രിപ്പിറ്റ്' (Tripit) എന്നാണ് ഈ സ്മാർട്ട് ആപ്പിന്റെ പേര്.

ഫ്ളൈറ്റോ ഹോട്ടലോ ട്രെയിനോ ബുക്ക് ചെയ്താൽ അവയുടെ രേഖകൾ അപ്പോൾ തന്നെ 'ട്രിപ്പിറ്റി'ലേക്ക് ഫോർവേഡ് ചെയ്താൽ മതി. plans@tripit.com എന്ന മെയിൽ അഡ്രസിലേക്ക് വേണം ഫോർവേഡ് ചെയ്യാൻ. ഇങ്ങനെ ഫോർവേഡ് ചെയ്യുന്ന വിവരങ്ങളും റിസർവേഷൻ രേഖകളും നിങ്ങളുടെ പ്രധാന ഇറ്റിനറി (യാത്രാകാര്യക്രമം) യിലേക്ക് ചേർക്കപ്പെടും.

വിമാനയാത്രാ സമയം, സീറ്റ് നമ്പർ, റിസർവേഷൻ സ്ഥിരീകരിച്ചു എന്നതിൻറെ സന്ദേശങ്ങൾ എല്ലാം ഇത്തരത്തിൽ ഒരുമിച്ച് ഒരു ആപ്പിനകത്ത് സൂക്ഷിക്കാം. ആവശ്യം വരുമ്പോൾ ഇൻബോക്സ് മുഴുവനും തപ്പിനടക്കേണ്ട. നെറ്റ്‌വർക്ക് ഇല്ലെങ്കിലും ഓഫ്‌ലൈൻ ആയും ആപ്പ് പ്രവൃത്തിക്കും.

ട്രിപ്പിറ്റിൽ നിന്ന് മറ്റുള്ളവക്ക് അത് അയച്ചു കൊടുക്കാനും കലണ്ടറിലേക്ക് ചേർക്കാനും എളുപ്പമാണ്. മീറ്റിംഗുകൾ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി എല്ലാം ഇതിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ഇതിന്റെ സൗജന്യ പതിപ്പും പെയ്ഡ് സേവനവും ലഭ്യമാണ്.

Android: http://bit.ly/2MxJfIS

iOS: https://apple.co/2MwOicp

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it